ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് തിരിച്ചടി. ബോറിസ് ജോണ്‍സന്റെ പുതിയ ബ്രെക്‌സിറ്റ് കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തത് 306 എം.പിമാര്‍ മാത്രമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
650 അംഗ പാര്‍ലമെന്റില്‍ ബ്രിട്ടന്‍ യൂറ്യോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടുന്നതിനെ അനുകൂലിച്ച് 322 എം.പിമാര്‍ വോട്ട് ചെയ്തപ്പോള്‍ 306 എം.പിമാര്‍ മാത്രമാണ് മുകളില്‍ പറഞ്ഞ തീയതിയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള ജോണ്‍സന്റെ പദ്ധതിക്ക് അനുകൂലമായി വോട്ട് ചെയ്തത്.
കരാറിന് അംഗീകാരം നേടാന്‍ 650 ല്‍ 318 വോട്ടെങ്കിലും വേണം. എന്നാല്‍ പുതിയ കരാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ മാസം 31 ന് തന്നെ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ് ബോറിസ് ജോണ്‍സന്റെ നിലപാട്.
മുന്‍ പ്രധാനമന്ത്രി തെരേസമേയ് കഴിഞ്ഞ ജൂണില്‍ രാജി വെച്ചത് ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ