| Wednesday, 27th June 2018, 1:39 am

ബ്രെക്സിറ്റ് നിയമമായി; യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിരിഞ്ഞുപോകുന്നതിന് ഇനി ബ്രിട്ടന് തടസ്സങ്ങളൊന്നുമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങിയ ബ്രിട്ടന്റെ നടപടിക്ക് നിയമസാധുത ഉറപ്പിച്ചുകൊണ്ട് സ്പീക്കറുടെ പ്രഖ്യാപനം. ബ്രെക്സിറ്റ് ബില്‍ നിയമമായതോടെ ബ്രക്സിറ്റിനെ സംബന്ധിച്ച എല്ലാ കടമ്പകളും നിയമപ്രശ്നങ്ങളും അവസാനിച്ചിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങുന്ന 2019 മാര്‍ച്ച് 29 ബ്രക്സിറ്റ് ദിനമായി ആഘോഷിക്കാനുള്ള തീരുമാനത്തിനും ഇതോടെ അംഗീകരമായി.

പാര്‍ലമെന്റില്‍ ബ്രക്‌സിറ്റ് ബില്ലിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുകയും ബില്ലില്‍ എലിസബത്ത് രാജ്ഞി ഒപ്പുവയ്ക്കുകയും ചെയ്തതോടെയാണ് പുതിയ നിയമം പ്രാബല്യത്തിലായത്.

ALSO READ: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഉപദ്രവിക്കുന്നു; ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: നിയമസഭയില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി വനിത എം.എല്‍.എ

ബ്രെക്സിറ്റ് നിയമം നിലവില്‍ വന്നതോടെ 1972ല്‍ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കിക്കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്‍ ആക്ട് റദ്ദ് ചെയ്യപ്പെടും.

2017 ജൂലൈയില്‍ പാര്‍ലമെന്റില്‍ ബ്രെക്സിറ്റ് ബില്‍ ആദ്യമായി അവതരിപ്പിച്ചതു മുതല്‍ നീണ്ട വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായിരുന്നു ബ്രെക്സിറ്റ് വഴിവെച്ചത്.

ALSO READ: ഓസ്‌കാര്‍ അക്കാദമിയിലേക്ക് 20 ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടി

2016 ജൂണ്‍ 23 യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്നതില്‍ ബ്രിട്ടീഷ് ജനതയുടെ ഹിതമറിയാന്‍ വോട്ടെടുപ്പ് നടന്നു. 51.9 ശതമാനം പേര്‍ ബ്രെക്സിറ്റിനെ അനുകൂലിച്ചു. 48.1 ശതമാനം പേര്‍ പ്രതികൂലിച്ചു. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനുമായി 2017ല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

2017 ഡിസംബര്‍ എട്ടിനായിരുന്നു ഒടുവില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ബ്രെക്സിറ്റ് കരാറായത്.

പാര്‍ലമെന്റില്‍ ബില്‍ പാസാകാന്‍ പിന്നെയും ഒരു വര്‍ഷത്തോളം സമയമെടുത്തു. ബ്രെക്സിറ്റിനു നേതൃത്വം നല്‍കിയ ഭരണകക്ഷിയായ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങള്‍ ബില്‍ നിയമമായതിന്റെ ആഹ്ലാദം പങ്കുവെച്ചു.

We use cookies to give you the best possible experience. Learn more