സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി 2024 ടി-20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുകയും ചെയ്തു. 2024 മുതല്‍ 2027 വരെയുള്ള ദീര്‍ഘകാല കരാറില്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറാണ് നിലവില്‍ സ്ഥാനമേറ്റത്.
2007ലെ ടി-20 ലോകകപ്പ് ഫൈനലിലും 2011 ഏകദിന ലോകകപ്പ് ഫൈനലിലും മികച്ച പ്രകടനം നടത്താന്‍ ഗംഭീറിന് സാധിച്ചിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കാനും 2024ല്‍ മെന്‍ഡര്‍ സ്ഥാനത്തുനിന്ന് കിരീടം നേടിക്കൊടുക്കാനും ഗംഭീറിന് സാധിച്ചിരുന്നു.
ഇപ്പോള്‍ ഗംഭീറിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ബ്രെറ്റ് ലീ. ഗംഭീര്‍ എന്ന പരിശീലകന്റെ കയ്യില്‍ ഇന്ത്യ സുരക്ഷിതമാണെന്നാണ് ലീ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് താരം പറഞ്ഞത്.
‘അവന്‍ ഒരു സോളിഡ് സ്ട്രക്ചര്‍ നിര്‍മിക്കും. അവന്‍ ഒരു മികച്ച കളിക്കാരനായിരുന്നു, അവന്റെ അഗ്രഷനും വിജയിക്കാനുള്ള ത്വരയും ഇന്ത്യയെ സഹായിക്കും. ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിയതാണ്. ഗൗതം ഗംഭീറിന്റെ പരിശീലകനൊപ്പം ഇന്ത്യ സുരക്ഷിതമായ കൈകളിലാണ്,’ ടൈംസ് ഓഫ് ഇന്ത്യയില്‍ ബ്രെറ്റ് ലീ പറഞ്ഞു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ഗൗതം ഗംഭീറിന്റെ ആദ്യ അസൈന്‍മെന്റ് ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
Content Highlight: Brett lee Talking About Gautham Gambhir