| Sunday, 31st March 2024, 1:14 pm

ഇന്ത്യക്ക് കിട്ടിയത് തനി തങ്കം; യുവ പേസ് ബൗളറെ പ്രശംസിച്ച് ബ്രറ്റ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

പഞ്ചാബ് കിങ്‌സിനെതിരെ 21 റണ്‍സിനാണ് ലഖ്‌നൗ ഇന്നലെ വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ എല്‍.എസ്.ജി ആദ്യം ബാറ്റ് ചെയ്തു ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ എടുത്തു പറയേണ്ടത് ലഖ്‌നൗ ബൗളിങ് നിരയിലെ അരങ്ങേറ്റക്കാരന്‍ മയങ്ക് യാദവിനെയാണ്. തുടക്കം മുതലേ ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. മാത്രമല്ല പുതിയ സീസണില്‍ ഏറ്റവും വേഗതയില്‍ പന്ത് എറിയുന്ന താരമായി റെക്കോഡിടാനും യാദവിന് സാധിച്ചു. 155. 8 എന്ന തകര്‍പ്പന്‍ സ്പീഡിലാണ് താരം ബോള്‍ എറിഞ്ഞു റെക്കോഡ് ഇട്ടത്.

ഇതിനുപുറമേ നിരവധി പേര്‍ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബൗളിങ് ഇതിഹാസം ബ്രറ്റ്‌ലിയും താരത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് മുന്‍ താരം യാദവിനെ പ്രശംസിച്ചത്.

‘ഇന്ത്യയ്ക്ക് പുതിയ പേസ് ബൗളറെ ലഭിച്ചു എന്നാണ് താരം എഴുതിയത്’

2024 സീസണില്‍ രാജസ്ഥാന്റെ നന്ദ്രെ ബര്‍ഗര്‍ ആയിരുന്നു ഏറ്റവും കൂടുതല്‍ സ്പീഡില്‍ പന്തെറിഞ്ഞ താരം. 153.3 എന്ന സ്പീഡിലായിരുന്നു താരം പന്തെറിഞ്ഞത്. എന്നാല്‍ മയങ്ക് യാദവ് ബര്‍ഗറിനെയും കടത്തിവെട്ടി ഇരിക്കുകയാണ്.

മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 27 റണ്‍സ് വിട്ടുകൊടുത്ത് മയങ്ക് മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മയങ്കിന് പുറമെ മുഹസ്സിന്‍ ഖാന്‍ രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവുമായി എല്‍.എസ്.ജി അഞ്ചാം സ്ഥാനത്താണ് ഉള്ളത്. എന്നാല്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവുമായി പഞ്ചാബ് ആറാമത് ആണ്.

Content Highlight: Brett Lee Praises Mayank Yadav

Latest Stories

We use cookies to give you the best possible experience. Learn more