ലണ്ടന്‍: 2019 ക്രിക്കറ്റ് ലോകകപ്പില്‍ പോയിന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇന്ത്യയും ഇംഗ്ലണ്ടുമുണ്ടാകുമെന്ന് ന്യൂസീലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ബ്രണ്ടന്‍ മെക്കല്ലത്തിന്റെ പ്രവചനം. മൂന്നാം സ്ഥാനക്കാരായി ഓസ്‌ട്രേലിയയും സെമിയിലെത്തുമെന്നും താരം പ്രവചിക്കുന്നു.
ഇന്ത്യ ഇംഗ്ലണ്ടിനോട് മാത്രമാവും തോല്‍ക്കുകയെന്നും എട്ടു കളികള്‍ ജയിക്കുന്ന ഇംഗ്ലണ്ട് തോല്‍ക്കുന്നത് ഓസ്‌ട്രോലിയയോടുമാത്രമാണെന്നുമാണ് മെക്കല്ലത്തിന്റെ പ്രവചനം.
ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തി ഞെട്ടിച്ച വെസ്റ്റിന്‍ഡീസിന് പക്ഷെ കപ്പടിക്കാനാവില്ലെന്ന് താരം പ്രവചിക്കുന്നു. ഡയറിയില്‍ എഴുതിയ പ്രവചനത്തിന്റെ ഫോട്ടോ മെക്കല്ലം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആറു ജയങ്ങളുമായി മൂന്നാം സ്ഥാനക്കാരായി ഓസ്‌ട്രേലിയയും സെമിയിലെത്തുമ്പോള്‍ ന്യൂസീലന്‍ഡ്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ അഞ്ചു വീതം ജയം നേടി നാലാം സ്ഥാനത്തുണ്ടാകും.
സെമിയില്‍ കടക്കുമെന്ന് ഉറപ്പ് പറയുന്ന ന്യൂസീലന്‍ഡ് ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോട് തോല്‍ക്കുമെന്നും അഫ്ഗാനിസ്താന്‍ രണ്ടു ജയം നേടുമ്പോള്‍ ഒറ്റ ജയം മാത്രമായി ശ്രീലങ്കയും ബംഗ്ലാദേശുമാകും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും പിറകിലെത്തുമെന്നുമാണ് മെക്കല്ലത്തിന്റെ പ്രവചനം.
Good summary. IMO I think England and Aust certain semi finalists. India not so sure but probably sneak in.Preparation a little suspect and batting lineup uncertain in the middle order. Big reliance on Kohli and Bumrah. NZ slightly ahead of WI and Sth Africa for 4th.
— Mark Waugh (@juniorwaugh349) May 31, 2019