രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിനാണ് പരാജയപ്പെട്ടത്. ഫെബ്രുവരി രണ്ടാം തീയതി നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിന് ഒരുങ്ങുകയാണ് ഇംഗ്ലണ്ട്.
ഇന്ത്യക്കെതിരെ മികച്ച രീതിയില്‍ കളിക്കണം എന്നുള്ളപ്പോഴും പുതുതായി വന്ന താരങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ഹോം വര്‍ക്ക് ചെയ്യണമെന്നാണ് ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കെല്ലം പറയുന്നത്. മുന്‍ നിര താരങ്ങളായ വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇല്ലാതെയാണ് രോഹിത് രണ്ടാം ടെസ്റ്റില്‍ ടീമിനെ നയിക്കുന്നത്. ജഡേജയും രാഹുലും പരിക്കിനെ തുടര്‍ന്ന് പുറത്തായപ്പോള്‍ വിരാട് വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ട് ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുകയാണ്.
ജനുവരി 29ന് ബി.സി.സി.ഐ മൂന്ന് പുതിയ താരങ്ങളെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച് തന്റെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
‘ജഡേജ, രാഹുല്‍, വിരാട് എന്നിവര്‍ക്ക് അടുത്ത മത്സരത്തില്‍ തീര്‍ച്ചയായും കളിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ ഭാഗത്തുനിന്നും അത് നിരാശയാണ്. അവര്‍ക്ക് മികച്ച താരങ്ങളുടെ ഒരു നിരയുണ്ട്. അത് കുറച്ചുകൂടി പ്രയാസകരമാകും. എന്നാലും ഞങ്ങള്‍ ചെയ്യേണ്ടത് കൃത്യമായി ചെയ്യും,’മക്കെല്ലം രണ്ടാം ടെസ്റ്റിന് മുന്നോടിയായി പറഞ്ഞു.
വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സര്‍ഫറാസ് ഖാന്‍ തന്റെ അരങ്ങേറ്റം കുറിക്കാനും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സൗരഭ കുമാര്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇടങ്കയ്യന്‍ സ്പിന്നക്ക് അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേ സ്ഥാനത്ത് കുല്‍ദീപ് യാദവിയിനൊപ്പം രജത് പടിദാറും ധ്രുവ് ജുറലും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയാണ്.
Content Highlight: Brendon McCullum Talking About Second Test Against India