| Wednesday, 31st January 2024, 9:57 am

രണ്ടാമത്തെ ടെസ്റ്റും തീപാറും; ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ട് ടീമിലും മാറ്റമുണ്ടാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിനാണ് പരാജയപ്പെട്ടത്. 100 പ്ലസ് റണ്‍സിന് ലീഡ് വഴങ്ങി ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ഇപ്പോള്‍ ഫെബ്രുവരി രണ്ടാം തീയതി നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിന് ഒരുങ്ങുകയാണ് ഇരു ടീമുകളും.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇരു ടീമുകളിലും മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതേക്കുറിച്ച് ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രെണ്ടന്‍ മക്കെല്ലം സംസാരിക്കുകയുണ്ടായിരുന്നു.

‘ഞങ്ങള്‍ക്ക് മത്സരം നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ക്ക് ലഭിച്ച മികച്ച അനുഭവങ്ങള്‍ അങ്ങനെയായിരുന്നു, നാളെ ഞങ്ങള്‍ വിശാഖപട്ടണത്തിലേക്ക് പോകും, അവിടെയെത്തിയാല്‍ ഞങ്ങള്‍ ഗെയിമിലേക്ക് ശ്രദ്ധ തിരിക്കാന്‍ തുടങ്ങും. സാഹചര്യങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് എല്ലാ കോളുകളും ശരിയായി ലഭിക്കണമെന്നില്ല, പ്രത്യേകിച്ച് ഈ പിച്ചില്‍, ഈ പിച്ചുകളില്‍ ചിലത് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്, അല്ലേ?’ മക്കല്ലം പറഞ്ഞു.

നിലവില്‍ ഇംഗ്ലണ്ട് ഇലവന്‍ മാറ്റിയിട്ടില്ലെങ്കിലും മാറ്റത്തിനുള്ള കോളില്‍ ഷൊയ്ബ് ബഷീര്‍, ജേമ്‌സ ആന്‍ഡേഴ്‌സണ്‍ എന്നീ ബൗളര്‍മാര്‍ സജ്ജരാണ്. വിശാഖപട്ടണത്തിലെ പിച്ച് സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ അനുയേജ്യം. അതിനാല്‍ ഷൊയ്ബ് ബഷീര്‍ ഒരു ഓപ്ഷനായി മക്കല്ലം പരിഗണിക്കുമെന്ന് ഉറപ്പാണ്. വിസ കാലാവധിയെ തുടര്‍ന്ന് ബഷീറിന് ആദ്യ ടെസ്റ്റ് നഷടപ്പെട്ടിരുന്നു. ഇപ്പോള്‍ രണ്ടാം ടെസ്റ്റില്‍ താരം ലഭ്യമാണ്.

ഇന്ത്യയുടെ ഇലവനിലും മാറ്റങ്ങള്‍ ഉണ്ടാകും. മുന്‍ നിര താരങ്ങളായ വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇല്ലാതെയാണ് രോഹിത് രണ്ടാം ടെസ്റ്റില്‍ ടീമിനെ നയിക്കുന്നത്. ജഡേജയും രാഹുലും പരിക്കിനെ തുടര്‍ന്ന് പുറത്തായപ്പോള്‍ വിരാട് വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ട് ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇതേ തുടര്‍ന്ന് പുതിയ താരങ്ങളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സര്‍ഫറാസ് ഖാന്‍ തന്റെ അരങ്ങേറ്റം കുറിക്കാനും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സൗരഭ കുമാര്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇടങ്കയ്യന്‍ സ്പിന്നക്ക് അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേ സ്ഥാനത്ത് കുല്‍ദീപ് യാദവിയിനൊപ്പം രജത് പടിദാറും ധ്രുവ് ജുറലും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയാണ്.

Content Highlight: Brendon McCullum Talking About Playing Eleven Against India

We use cookies to give you the best possible experience. Learn more