ഇതൊരു ഹെവിവെയ്റ്റ് പോരാട്ടമാണ്: ബ്രണ്ടന്‍ മക്കല്ലം
DSport
ഇതൊരു ഹെവിവെയ്റ്റ് പോരാട്ടമാണ്: ബ്രണ്ടന്‍ മക്കല്ലം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th February 2024, 5:57 pm

വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മന്‍ ഗില്‍ നേടിയ സെഞ്ച്വറിയിലാണ് ഇന്ത്യ 255 റണ്‍സിലെത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യം മറികടക്കാനാകാതെ 292 റണ്‍സ് മാത്രം നേടിയാണ് ത്രീ ലയേണ്‍സ് തലകുനിച്ചത്.

മത്സരശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഫെബ്രുവരി 15 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിനായി അബുദാബിയിലേക്ക് പോയിരിക്കുകയാണ്. ഫെബ്രുവരി 12 ന് ടീം ഇന്ത്യയിലേക്ക് മടങ്ങും, അതേ ദിവസം തന്നെ രാജ്കോട്ടില്‍ എത്തും.

ഇംഗ്ലണ്ട് ടീമിന്റെ അബുദാബിയിലെ ക്യാമ്പിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ബ്രണ്ടന്‍ മക്കല്ലം.

‘അവിടെ ഒരുപാട് പരിശീലനമൊന്നും ഉണ്ടാകില്ല. അബുദാബിയില്‍ അവിശ്വസനീയമാംവിധം അവര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്, ഇനിയും മൂന്ന് ടെസ്റ്റുകള്‍ ബാക്കിയുണ്ട്. ഇത് ഒരു ഹെവി വെയ്റ്റ് പോരാട്ടമാണ് ഞങ്ങള്‍ക്ക് ഇനിയും റണ്‍സ് എടുക്കാന്‍ സാധിക്കും,’അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 396 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ശുഭ്മന്‍ ഗില്‍ നേടിയ സെഞ്ച്വറിയിലാണ് 255 റണ്‍സിലെത്തിയത്.

ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്.

രണ്ട് ഇന്നിങ്‌സിലുമായി ബുംറ ഒമ്പത് വിക്കറ്റുകളാണ് നേടിയത്. വെറും 91 റണ്‍സാണ് താരം രണ്ട് ഇന്നിങ്‌സിലുമായി വിട്ട് കൊടുത്തത്. ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ചും ബുംറയായിരുന്നു.

 

 

 

 

Content Highlight: Brendon McCullum Talking About England Team