സ്‌കോട്‌ലാന്‍ഡിന് വേണ്ടി പറത്തിയടിച്ചത് സൗത്ത് ആഫ്രിക്കക്കാരന്‍; ഓസീസിന് തിരിച്ചടി!
Sports News
സ്‌കോട്‌ലാന്‍ഡിന് വേണ്ടി പറത്തിയടിച്ചത് സൗത്ത് ആഫ്രിക്കക്കാരന്‍; ഓസീസിന് തിരിച്ചടി!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th June 2024, 8:24 am

ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയും സ്‌കോട്‌ലാന്‍ഡും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ബ്യുസെജര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് നേടിയത്.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഒരു റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറിനെ ബ്രാഡ് വീലാണ് പുറത്താക്കിയത്. പിന്നീട് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ സഫിയാന്‍ ഷരീഫും പുറത്താക്കി.

സ്‌കോട്‌ലാന്‍ഡിനു വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് സൗത്ത് മുന്‍ ആഫ്രിക്കന്‍ താരമായ ബ്രണ്ടന്‍ മക്മുള്ളനാണ്. 34 പന്തില്‍ 66 റണ്‍സ് നേടിയാണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ആറ് സിക്‌സ്‌റും രണ്ട് ബൗണ്ടറിയും അടക്കം 176.47 എന്ന സ്‌ട്രൈക്ക് റേറ്റിനാണ് താരം ബാറ്റ് ചെയ്തത്. സ്പിന്നര്‍ ആദം സാംപ താരത്തെ തിരിച്ചയക്കുകയായിരുന്നു.

സ്‌കോട്‌ലാന്‍ഡ് ഓപ്പണര്‍ ജോര്‍ജ് മുന്‍സേ മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. 23 പന്തില്‍ നിന്നും 35 റണ്‍സ് താരം അടിച്ചത്. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 152.17 എന്ന് സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. രണ്ട് റണ്‍സിന് മൈക്കിള്‍ ജോണ്‍സിനെ നഷ്ടപ്പെട്ടപ്പോള്‍ ആയിരുന്നു. ശേഷമാണ് ബ്രണ്ടന്‍ ക്രീസില്‍ എത്തിയത്.

ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണ്‍ 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് 18 റണ്‍സും മൈക്കല്‍ ലീക്‌സ് അഞ്ച് റണ്‍സും നേടിയപ്പോള്‍ ക്രിസ് ഗ്രീവ്‌സ് 9 റണ്‍സ് നേടി ക്രീസില്‍ നിന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചത് ഗ്ലെന്‍ മാക്‌സ്‌വെല്‍ ആണ്. 44 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് താരത്തിനു വീഴ്ത്താന്‍ സാധിച്ചു. ആദം സാമ്പാ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ ആഷ്ടന്‍ അഗറും നെല്ലിസും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

 

 

Content Highlight: Brendan Mcmullen Scored  Fifty Against Australia