50 വയസില്‍ താഴെയുള്ള സ്ത്രീകളിലാണ് ഈ സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നത്. ഇതേ ഏറെ ഗുരുതരമാകാനും ജീവന്‍ തന്നെ നഷ്ടമാകാനും സാധ്യതയുള്ള ക്യാന്‍സറാണ്.
പലപ്പോഴും എച്ച്.ആര്‍.എന്‍ സ്തനാര്‍ബുദം വളരെ വൈകിയാണ് കണ്ടെത്താറുള്ളത്. അതുകൊണ്ടുതന്നെ ഇത് ഏറെ ഗുരതരമാകുന്നു. കൂടാതെ ഇതിന് ചികിത്സയും കുറവാണ്. ഇപ്പോഴത്തെ തെറാപ്പികള്‍ കൊണ്ട് രോഗംഭേദമാകാനുള്ള സാധ്യതയും കുറവാണ്.
ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കാനുള്ള പ്രകൃതിദത്തമായ രീതി മുലയൂട്ടല്‍ ആണെന്നാണ് ഗവേഷകരിലൊരാളായ പെന്‍സില്‍വാലിയയിലെ ലങ്കാനൗ മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള മരിസ വെയ്‌സ് പറയുന്നത്.
36,881 ബ്രസ്റ്റ് ക്യാന്‍സര്‍ കേസുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.