| Wednesday, 15th January 2020, 2:32 pm

എന്‍.ഐ.എ ആക്ടിനെതിരെ ചത്തീസ്ഗഢ് സുപ്രീം കോടതിയില്‍; ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: കോണ്‍ഗ്രസ് നയിക്കുന്ന ചത്തീസ്ഗഢ് സര്‍ക്കാര്‍ നാഷണല്‍ ഇന്‍വസ്റ്റിഗേറ്റീവ് ഏജന്‍സി ആക്ട് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചു. ബുധനാഴ്ച ഫയല്‍ ചെയ്ത സിവില്‍ സ്യൂട്ടില്‍ എന്‍.ഐ.എയ്ക്ക് സംസ്ഥാന പൊലീസിന്റെ അധികാരപരിധിയില്‍ കടന്നു കയറാനുള്ള അവകാശം അനുവദിക്കാന്‍ കഴിയില്ലെന്ന് ചത്തീസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന പൊലീസിന്റെ അന്വേഷണ അധികാര പരിധിയില്‍ ഇടപെടാന്‍ നാഷണല്‍ ഇന്‍വസ്റ്റിഗേറ്റീവ് ഏജന്‍സിയെ അനുവദിക്കുന്നതാണ് എന്‍.ഐ.എ ആക്ട്. പ്രസ്തുത ആക്ട് സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള അധികാരത്തില്‍ കടന്നു കയറുന്നതാണെന്ന് ചത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ഐ.എ ആക്ടിനെതിരെ ആദ്യമായി സുപ്രീം കോടതിയെ സമീപിക്കുന്ന സംസ്ഥാനമാണ് ചത്തീസ്ഗഢ്്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് നാഷണല്‍ ഇന്‍വസ്റ്റിഗേറ്റീവ് ഏജന്‍സി സംസ്ഥാനങ്ങളുടെ പരിധിയിലുള്ള കേസില്‍ ഇടപെടുന്നതാണ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് അഡ്വക്കറ്റ ജനറല്‍ സതീഷ് വര്‍മ്മ പറഞ്ഞു.

മുംബൈ ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്നു പി. ചിദംബരമാണ് എന്‍.ഐ.എ ആക്ട് 2008ല്‍ പാസാക്കുന്നത്. 2019ല്‍ അമിത് ഷാ പ്രസ്തുത ആക്ടില്‍ ഭേദഗതി വരുത്തിയിരുന്നു. എന്‍.ഐ.എയ്ക്ക് സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങളിലുള്‍പ്പെടെ ഇടപെടാന്‍ അധികാരം നല്‍കുന്ന വിധത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ആക്ടില്‍ ഭേദഗതി വരുത്തിയത്. ഇതിനെതിരെ പാര്‍ലമെന്റില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അമിത് ഷാ ഇന്ത്യയെ പൊലീസ് സ്റ്റേറ്റ് ആക്കാന്‍ ശ്രമിക്കുകയാണെന്ന് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി നേരത്തെ പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more