| Sunday, 7th February 2021, 9:54 am

കത്തോലിക്ക സഭയുടെ പരമ്പരാഗത രീതികള്‍ മാറ്റിയെഴുതി മാര്‍പാപ്പ; സിനഡിന് ആദ്യ വനിത അണ്ടര്‍സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: കത്തോലിക്കാ സഭ പരമ്പരാഗതമായി പിന്തുടരുന്ന രീതി മാറ്റിയെഴുതി ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി ആദ്യമായി ഒരു സത്രീയെ നിയമിച്ച് പോപ്പ് ഫ്രാന്‍സിസ്.

ഫ്രഞ്ച് വനിതയായ സിസ്റ്റര്‍ നതാലിയ ബെക്വാര്‍ട്ടിനെയാണ് സിനഡില്‍ പുതുതായി അണ്ടര്‍സെക്രട്ടറിയായി നിയമിച്ചത്. രണ്ട് പേര്‍ക്കായിരുന്നു നിയമനം. 2019 മുതല്‍ സിനഡിലെ കണ്‍സണ്‍ട്ടന്റാണ് നതാലിയ. വോട്ടവകാശമുള്‍പ്പെടെ നതാലിയ്ക്ക് ഉണ്ടായിരുന്നു.

ചര്‍ച്ചുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിലുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കര്‍ദിനാള്‍ മരിയോ ഗ്രെച്ച് പറഞ്ഞു.

കഴിഞ്ഞ സിനഡ് യോഗങ്ങളില്‍ പ്രധാനികളായി പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. പക്ഷേ ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സിസ്റ്റര്‍ നതാലിയയെ പോപ്പ് നാമര്‍നിര്‍ദേശം ചെയ്തതോടെ പുതിയ ഒരു വാതിലാണ് തുറക്കപ്പെട്ടിരിക്കുന്നത്.

ബിഷപ്പുമാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കും നിര്‍ണായക സ്വാധീനമുള്ള സിനഡിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങള്‍ക്ക് പലര്‍ക്കും വോട്ടവകാശം ഇല്ലായിരുന്നു. ഇപ്പോള്‍ വോട്ടവകാശത്തോടെ സിസ്റ്റര്‍ നതാലിയയെ നിയമിക്കുന്ന പോപ്പിന്റെ തീരുമാനത്തിന് സ്ത്രീകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Breaking From Tradition, Pope Elects First Woman To Senior Church Post

We use cookies to give you the best possible experience. Learn more