നിത്യജീവിതത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത പ്രധാന കാര്യമാണ് പ്രഭാതഭക്ഷണം.ശരീരത്തിന്റെ ഒരു ദിവസത്തെ ഊർജാവശ്യം നേരിടാനുള്ള തയാറെടുപ്പാണ് ബ്രേക്ക്ഫാസ്റ്റ് .ഇത് മുടക്കുന്നത് നിരവധി ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകും.പ്രഭാതത്തിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞിരിക്കും.ഇത് ഊർജശോഷണത്തിന് കാരണമാകുന്നു.ആഹാരത്തിൽ നിന്നുമാണ് ഊർജ്ജം ലഭിക്കേണ്ടത്.അതിനാൽ ഉണർന്ന് രണ്ട് മണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം.
പ്രഭാതഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ആ സമയത്ത് നമ്മള് സാധാരണയില്‍ കൂടുതല്‍ ആഹാരം വിശപ്പടക്കാന്‍ വേണ്ടി കഴിക്കുന്നു. ഇത് അമിതാഹാരത്തിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും. പ്രഭാതഭക്ഷണം കഴിച്ചു സ്കൂളില്‍ പോകുന്ന കുട്ടികളുടെ പഠനനിലവാരം മറ്റുകുട്ടികളുടെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഭാതഭക്ഷണം മുടക്കിയാല്‍ രക്തക്കുഴലുകള്‍ ചുരുങ്ങിപ്പോകാനും ധമനികളിള്‍ ബ്ലോക്ക് ഉണ്ടാകാനും സാധ്യത കൂടുതലാണെന്നാണ് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകര്‍ പറയുന്നത്.
*പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തില്‍ പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് രണ്ട് വിഭാഗത്തില്‍ പെടുന്ന പ്രമേഹമാണ് പ്രാതല്‍ ഒഴിവാക്കുന്നവര്‍ക്കിടയില്‍ സ്ഥിരമായി കാണുന്നത്.
*പോഷകാംശമുള്ള ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണ്. അമിതമായ രക്തസമ്മര്‍ദ്ദം, ഷുഗര്‍ അളവിലെ വ്യത്യാസം എന്നിവ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരില്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.
*തടി കുറയ്ക്കണമെന്നുണ്ടെങ്കില്‍ ഒരിക്കലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്.
*രാത്രി അമിതമായി ആഹാരം കഴിക്കുന്നവരെക്കാള്‍ ഭാരക്കുറവ് പ്രാതല്‍ നന്നായി കഴിച്ചു രാത്രി ഭക്ഷണം മിതമാക്കുന്നവര്‍ക്കാണ്.