| Wednesday, 29th April 2020, 5:40 pm

തുപ്പല്ലേ, തോറ്റു പോകും'; ബ്രേക്ക് ദ ചെയിന്‍ പദ്ധതി രണ്ടാം ഘട്ടവുമായി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19നെ ചെറുക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിന്‍ പദ്ധതി രണ്ടാം ഘട്ടം ആരംഭിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ‘തുപ്പല്ലേ, തോറ്റു പോകും’ എന്ന ശീര്‍ഷകത്തിലാണ് രണ്ടാം ഘട്ടം ആരംഭിക്കുക. സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് രോഗം ഭേദമായി.

കൊല്ലം-6, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതം. ഇതോടെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ ചികിത്സയില്‍ കഴിയുന്നവര്‍,

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ടെ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് രോഗം.

കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മൂന്ന് വീതം പേരും പത്തനംതിട്ട ഒരാളും നെഗറ്റീവായി.
നേരത്തെ ഇടുക്കിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാം.

ഏലപ്പാറയിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍ മൈസൂരില്‍ നിന്നെത്തിയ അമ്മ, യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ എന്നിവരുടെ പുതിയ ഫലമാണ് നെഗറ്റീവായത്.

We use cookies to give you the best possible experience. Learn more