എളുപ്പം തയ്യാറാക്കാം നാടന്‍ ബ്രഡ് പുഡ്ഡിംഗ്
Recipe
എളുപ്പം തയ്യാറാക്കാം നാടന്‍ ബ്രഡ് പുഡ്ഡിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 2:07 pm

പുഡ്ഡിംഗ് കഴിക്കാന്‍ ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പലര്‍ക്കും ഇത് എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് അറിയില്ല. ശരിക്കും വളരെ എളുപ്പത്തില്‍ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാവുന്നതാണ് പുഡ്ഡിംഗുകള്‍. എളുപ്പത്തില്‍ നാടന്‍ ബ്രഡ്ഡ് പുഡ്ഡിംഗ് എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം

ആവശ്യമായ വസ്തുക്കള്‍
ബ്രഡ് 6 എണ്ണം
പാല്‍ 1 കപ്പ്
വാനിലഎസന്‍സ് 1ടീസ്പൂണ്‍
ബട്ടര്‍ 2 ടീസ്പൂണ്‍
മുട്ട 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രഡ് ഒന്ന് പൊടിക്കുക ശേഷം അത് ഒരു ബൗളിലേക്ക് മാറ്റുക. തുടര്‍ന്ന് പാല്‍,ബട്ടര്‍ എന്നിവ പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ വച്ച് തിളപ്പിക്കുക. ഇത് തണുത്ത ശേഷം അതിലേക്ക് ഒരു സ്വല്‍പം ഉപ്പ്, വാനില എസന്‍സ് രണ്ട് മുട്ട എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ബ്രഡ് പൊടിച്ചതിലേക്ക് ഈ മിശ്രിതം ഒഴിച്ച് നന്നായി യോജിപ്പിക്കുക.തുടര്‍ന്ന് കുക്കറിലോ ആവികയറ്റിയോ വേവിക്കുക. തണുത്ത് ശേഷം കഴിക്കാം.