ബ്രസീലിയ: ആമസോണ്‍ മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കടുത്ത നടപടികളുമായി ബ്രസീല്‍ പ്രസിഡന്റ് സെയ്ര്‍ ബോള്‍സൊനാരൊ.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പിഴ കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
ചൊവ്വാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഉത്തരവില്‍ ബോള്‍സൊനാരൊ ഒപ്പുവെച്ചത്.
ബ്രസീലിയന്‍ സര്‍ക്കാര്‍ ഗസറ്റുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉത്തരവ് പ്രകാരം – വന നശീകരണം, മരം മുറിക്കുന്നത്, അത് പൂഴ്ത്തിവെക്കാന്‍ കള്ള രേഖകള്‍ ഉണ്ടാക്കുന്നത് പോലുള്ള പാരിസ്ഥിതിക കുറ്റകൃത്യങ്ങളുടെ പിഴയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കുറ്റം ആവര്‍ത്തിക്കപ്പടുന്നതും കടുത്ത ശിക്ഷക്ക് കാരണമാകും.
നിയപരമല്ലാത്ത വേട്ടയാടല്‍, മീന്‍ പിടിത്തം, മലിനീകരണം എന്നിവയും പിഴയടക്കേണ്ട കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും.
പ്രസിഡന്റ് ഒപ്പുവെച്ച ഉത്തരവ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
അതേസമയം, ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിന് വേണ്ടി ബോള്‍സൊനാരൊ സര്‍ക്കാര്‍ സ്വീകരിക്കുന്ന ശക്തമായ ആദ്യ നടപടിയാണ് ഇത്.
Content Highlight: Brazilian president Jair Bolsonaro hikes environmental fines to protect Amazon rainforest