| Thursday, 12th March 2020, 11:26 pm

ട്രംപിന് കൊവിഡ് സാധ്യത? സന്ദര്‍ശനം നടത്തിയ ബ്രസീലിയന്‍ ഉദ്യോഗസ്ഥന് രോഗബാധ സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു. ബ്രസീല്‍ പ്രധാനമന്ത്രി ജെയര്‍ ബൊല്‍സുനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയായ ഫാബിയോ വാജ്ന്‍ഗര്‍ട്ടന്‍ എന്നയാള്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ ആഴ്ച ആദ്യം ബ്രസീല്‍ പ്രസിഡന്റിന്റെ ഫ്‌ളോറിഡ സന്ദര്‍ശനത്തില്‍ ഇദ്ദേഹവും പങ്കെടുത്തിരുന്നു. ഡൊണാള്‍ഡ് ട്രംപും ഇദ്ദേഹവും ഒരുമിച്ച് ഫോട്ടോയും എടുത്തിരുന്നു. ഈ ചിത്രം ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് കാര്യമാക്കുന്നില്ല എന്നാണ് ട്രംപ് വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. ‘ ഞങ്ങള്‍ അസ്വാഭിവകമായി ഒന്നും ചെയ്തിട്ടില്ല. കുറച്ചു സമയം ഒരുമിച്ചിരുന്നു,’ ട്രംപ് വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ളോറിഡ സന്ദര്‍ശനത്തില്‍ ബൊല്‍സുനാരോയ്ക്കും കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥനും ഒപ്പം പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും സുരക്ഷാ മന്ത്രിയും ഉണ്ടായിരുന്നു. ഇവരെല്ലാം ഇപ്പോള്‍ പരിശോധനയിലാണ്. സന്ദര്‍ശന വേളയില്‍ മിയാമിയില്‍ വെച്ച് നടത്തിയ പ്രസംഗത്തിനിടയില്‍ ബൊല്‍സുനാരോ കൊവിഡ്-19 നെ നിസ്സാരവല്‍ക്കരിച്ച് സംസാരിച്ചിരുന്നു. നമ്മള്‍ക്കിപ്പോള്‍ ഒരു ചെറിയ പ്രതിസന്ധിയുണ്ട്. എന്നാല്‍ കൊറോണ വൈറസ് മാത്രമല്ല മാധ്യമങ്ങള്‍ക്ക് പറയാനുള്ളത് എന്നായിരുന്നു ബൊല്‍സുനാരോയുടെ പരമാര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡി കൊവിഡ്-19 സംശയത്തെ തുടര്‍ന്ന് ഐസൊലേഷനിലാണ്. ഭാര്യക്ക് കൊവിഡ് ലക്ഷണങ്ങളോട് കൂടിയ പനി കണ്ടതിനെ തുടര്‍ന്നാണ് ജസ്റ്റിന്‍ ട്രൂഡിന്‍ സ്വയം ഐസൊലേഷനില്‍ കഴിയുന്നത്. ട്രൂഡിയുടെ ഭാര്യയായ ഗ്രിഗോറി ട്രൂഡി കഴിഞ്ഞ ദിവസം യു.കെയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇവരുടെ പരിശോധനഫലം ഇതുവരെ ലഭിച്ചിട്ടില്ല.

 

We use cookies to give you the best possible experience. Learn more