| Tuesday, 25th October 2022, 8:24 am

റൊണാൾഡോയും സിദാനും മിഷേലുമില്ല; ലോകത്തിലെ എട്ട് മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് ബ്രസീൽ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

മികച്ച പ്രകടനം കൊണ്ടും ഗോൾ സ്‌കോറിങ്ങിലെ അസാധാരണ മികവ് കൊണ്ടും ഫുട്‌ബോൾ ലോകത്ത് ചരിത്രം കുറിച്ച താരമാണ് റൊണാൾഡോ നസാരിയോ.

നിരവധി കിരീട നേട്ടങ്ങളും റെക്കോഡുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച എട്ട് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ ബ്രസീലിയൻ ഇതിഹാസം.

ഖത്തർ വേൾഡ് നടക്കാനിരിക്കേ ലോകത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം.

ഡീഗോ മറഡോണ, ലയണൽ മെസി, യൊഹാൻ ക്രൈഫ്, ബെക്കൻ ബോവർ, പെലെ, മാർക്കോ വാൻ ബാസ്റ്റൻ, റൊണാൾഡീഞ്ഞോ എന്നിവരാണ് റൊണാൾഡോയുടെ പട്ടികയിലെ ഏഴ് താരങ്ങൾ.

എട്ടാമൻ താൻ തന്നെയാണെന്നും വ്യത്യസ്ത കാലഘട്ടത്തിൽ കളിച്ച താരങ്ങളിൽ നിന്ന് ഏറ്റവും മികച്ചൊരു താരത്തെ കണ്ടെത്താൻ കഴിയില്ലെന്നും റൊണാൾഡോ പറയുന്നു.

2002ൽ ബ്രസീൽ ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ റൊണാൾഡോ ആയിരുന്നു ബ്രസീലിന്റെ പ്രധാന വിജയശിൽപി.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് താരത്തിന്റെ പട്ടികയിൽ ഇടം പിടിക്കാനായില്ലെന്ന. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് കൂടിയായ പോർച്ചുഗൽ ഇതിഹാസം ഇപ്പോൾ വിവാദങ്ങളുടെ പിടിയിലാണ്.

ടോട്ടൻഹാമുമായി നടന്ന മത്സരത്തിനിടെ കളം വിട്ടിറങ്ങി പോയതാണ് വലിയ വിവാദത്തിനിരയാക്കിയത്.

തുടർന്ന് നടന്ന യുണൈറ്റഡിന്റെ മത്സരത്തിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട താരം പിന്നീട് ഖേദ പ്രകടനം നടത്തിയെങ്കിലും ഫുട്‌ബോളിനോട് തന്നെ അനാദരവ് കാണിച്ചെന്ന കാരണത്താൽ അവഗണിക്കപ്പെടുകയായിരുന്നു.

അതേസമയം സിനദിൻ സിദാൻ, മിഷേൽ പ്ലാറ്റിനി, ആൽഫ്രെഡോ ഡി സ്റ്റെഫാനോ, ഫെറൻക് പുഷ്‌കാസ് എന്നിവരും റൊണാൾഡോയുടെ ബെസ്റ്റ് പട്ടികയിൽ ഇടംപിടിച്ചില്ല.

ഖത്തർ ലോകകപ്പിൽ കിരീടസാധ്യത കൂടുതൽ ബ്രസീലിനും അർജന്റീനക്കുമാണെന്നും നെയ്മർ സമ്മർദത്തെ എങ്ങനെ അതിജീവിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ബ്രസീലിന്റെ മുന്നേറ്റമെന്നും റൊണാൾഡോ പറഞ്ഞു.

Content Highlights: Brazilian legend chooses eight best football players in the world, omits Cristiano Ronaldo

We use cookies to give you the best possible experience. Learn more