മാത്രമല്ല ഇത്തവണ സീനിയര്‍ താരങ്ങള്‍ ആരും തന്നെ പുരസ്‌കാരത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ഇല്ല. ഈ വര്‍ഷം യുവ താരങ്ങളായ റോഡ്രി, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം, എംബപ്പെ എന്നിവരാണ് പുരസ്‌കാര വേട്ടയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്.
ഇപ്പോള്‍ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ ആരാണ് ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കുകയെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. നിലവില്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന യുവ താരം വിനീഷ്യസ് ജൂനിയറിന്റെ പേരാണ് താരം ആദ്യ പറഞ്ഞത്.
മാത്രമല്ല മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ റോഡ്രിക്ക് പുരസ്‌കാരം ലഭിച്ചാലും തനിക്ക് സന്തോഷമാണെന്ന് താരം പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളിലെയും ക്ലബ് ലെവല്‍ ടൂര്‍ണമെന്റുകളിലെയും ഇരുവരുടെയും സഹതാരമായിരുന്നു ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍.
എഡേഴ്‌സണ്‍ പറഞ്ഞത്
‘ഞാന്‍ വിനീഷ്യസ് ജൂനിയറിനെ സപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണില്‍ അവന്‍ നടത്തിയ പ്രകടനം ഈ പുരസ്‌കാരം അര്‍ഹിക്കുന്നുണ്ട്. എങ്ങനെയാണ് വോട്ട് നടക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ കഴിഞ്ഞ സീസണിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ ഇത് അര്‍ഹിക്കുന്നത് വിനി തന്നെയാണ്. ഞാന്‍ റോഡ്രിയെ കൂടി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷേ ചാമ്പ്യന്‍സ് ലീഗില്‍ വിനി ചെയ്തത് നമ്മള്‍ പരിഗണിക്കണം. ഇനി പുരസ്‌കാരം റോഡ്രി നേടിയാല്‍ പോലും ഞാന്‍ ഹാപ്പി ആയിരിക്കും,’ എഡേഴ്‌സണ്‍ പറഞ്ഞു.