ലോകമെമ്പാടുമുള്ള മികച്ച ഫുട്‌ബോള്‍ ടീമില്‍ ഒന്നാണ് ബ്രസീല്‍. നിലവില്‍ നെയ്മര്‍ ജൂനിയറിനെ പോലെ മികച്ച കളിക്കാര്‍ ടീമിനുണ്ട്. എന്നാല്‍ ബ്രസീല്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളായ എസ്റ്റാവയോ വില്ല്യനു ടീമില്‍ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. സമീപകാലത്ത് ക്ലബ് മത്സരങ്ങളില്‍ പാല്‍മിറാസിനു വേണ്ടി മൂന്ന് ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ താരം മിന്നും ഫോമിലാണ്.
ഇതോടെ ബ്രസീലിയന്‍ സൂപ്പര്‍ താരമായ നെയ്മര്‍ ജൂനിയറിനെയും വില്യനെയും കുറിച്ച് താരതമ്യം ചെയ്തുകൊണ്ട് ആരാധകരും സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ ബ്രസീലിയന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ജൂനിയര്‍ തന്റെ അഭിപ്രായം പറയുകയാണ്.
‘വളരെ അപൂര്‍വമായി മാത്രമാണ് ഞാന്‍ താരതമ്യങ്ങള്‍ ചെയ്യാറുള്ളൂ. ഇപ്പോള്‍ പലരും വില്ല്യനെ നെയ്മറുമായും കുട്ടീനിയോയുമായുമൊക്കെ താരതമ്യം ചെയ്യുന്നുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും തന്നെ അവരുടേതായ ചില സവിശേഷതകള്‍ ഉണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നെയ്മര്‍ എന്ന താരം എന്നെ സംബന്ധിച്ചിടത്തോളം തീര്‍ത്തും വ്യത്യസ്തനാണ്.
എസ്റ്റവായോ വില്ല്യനില്‍ ഒരുപാട് കോളിറ്റികള്‍ ഞാന്‍ കാണുന്നുണ്ട്. എല്ലാവരും ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് വില്ല്യന്‍. നല്ല ഒരു പ്രൊഫഷണലാണ്, ഒരുപാട് താത്പര്യം കാണിക്കുന്നു, എപ്പോഴും തന്റെ മിസ്റ്റേക്കുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവനാണ്. ഒരുപാട് ക്വാളിറ്റിയും ടെക്‌നിക്കല്‍ എബിലിറ്റിയും അദ്ദേഹത്തിനുണ്ട്.
വളരെ സ്വാഭാവികമായ രീതിയിലാണ് അദ്ദേഹം പ്രൊഫഷണലിസം കാണിക്കുന്നത്. എല്ലാ മേഖലയിലും വികാസം പ്രാപിക്കാന്‍ അദ്ദേഹത്തിന് കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നെയ്മര്‍, കുട്ടീനിയോ എന്നിവരെപ്പോലെ മികച്ച ഒരു കരിയര്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ബ്രസീല്‍ പരിശീലകന്‍ പറഞ്ഞു.
Content Highlight: Brazilian Football Coach Talking About Neymar