ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍, ഇംഗ്ലണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാം എന്നീ താരങ്ങളില്‍ ഏറ്റവും മികച്ച താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് ബ്രസീലിന്റെ വണ്ടര്‍ കിഡ് എന്‍ഡ്രിക്.
തന്റെ സ്വന്തം നാട്ടുകാരനായ നെയ്മറിനെ മറികടന്നുകൊണ്ട് ജൂഡിനെയാണ് എന്‍ഡ്രിക് തെരഞ്ഞെടുത്തത്. ബാഴ്‌സ യൂണിവേഴ്‌സലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
ജൂഡ് ബെല്ലിങ്ഹാം നിലവിലെ ഏറ്റവും മികച്ച യുവതാരങ്ങളില്‍ ഒരാളാണ്. ലോസ് ബ്ലാങ്കോസിനൊപ്പം തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇംഗ്ലണ്ട് താരം നടത്തിയത്. റയലിനായി 23 ഗോളുകളും 13 അസിസ്റ്റുകളും ആണ് താരം നേടിയത്.
ലോസ് ബ്ലാങ്കോസിനൊപ്പം തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിലും ലാ ലിഗ വിജയത്തിലും പങ്കാളിയാവാന്‍ ജൂഡിന് സാധിച്ചു.
അതേസമയം എന്‍ഡ്രിക്കിനെ അടുത്തിടെയാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മെറീസില്‍ നിന്നുമാണ് താരം സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ എത്തിയത്. എന്‍ഡ്രിക്കിന് 18 വയസ് തികയാനായി കാത്തിരിക്കുകയായിരുന്നു റയല്‍. താരം 18 പിന്നിട്ടതോടെയാണ് റയല്‍ മാഡ്രിഡിന്റെ തട്ടകത്തിലെത്തിച്ചത്.
പുതിയ സീസണിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളില്‍ എ.സി മിലാനെതിരെയും ബാഴ്‌സലോണക്കെതിരെയും എന്‍ഡ്രിക് റയലിനായി കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ താരത്തിന് ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. നാളെ ചെല്‍സിക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം. ബാങ്ക് ഓഫ് അമേരിക്കന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Brazil Young Player Endric Talks the Best Footballer Name