ദുബായ്: 2021 കോപ അമേരിക്ക ടൂര്‍ണ്ണമെന്റ് ബ്രസീലില്‍ നടക്കും. അര്‍ജന്റീനയ്ക്ക് പകരമാണ് ബ്രസീല്‍ വേദിയാകുന്നത്.
ടൂര്‍ണ്ണമെന്റിന്റെ സമയക്രമം പിന്നീട് തീരുമാനിക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ നേരത്തെ അര്‍ജന്റീനയില്‍ നിന്ന് വേദി മാറ്റിയിരുന്നു.
പത്ത് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റ് അര്‍ജന്റീനയിലും കൊളംബിയയിലുമായി നടത്താനായിരുന്നു തീരുമാനം. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കൊളംബിയ നേരത്തെ തന്നെ ടൂര്‍ണമെന്റ് നടത്തുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
അതിന് പിന്നാലെയാണ് അര്‍ജന്റീനയും ഒഴിവായത്.
ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് ടൂര്‍ണമെന്റ് തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അര്‍ജന്റീനയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Brazil to host 2021 Copa America after scheduling chaos sees event pulled from Colombia and Argentina