സൂറിച്ച്: ചിരവൈരികളായ ബ്രസീല്‍ – അര്‍ജന്റീന പോരിന് വീണ്ടും കളമൊരുങ്ങുന്നു. ഇത്തവണ സൗദി അറേബ്യയിലെ ജിദ്ദയാണ് ബ്രസീല്‍- അര്‍ജന്റീന മത്സരത്തിന് വേദിയാവുക. അടുത്ത മാസത്തെ ഇന്റര്‍നാഷണല്‍ ബ്രേക്കിനിടെ ഒക്റ്റോബര്‍ 16നാണ് മത്സരം.
ഓസ്ട്രേലിയയില്‍ വെച്ച് നടന്ന സൗഹൃദ മത്സരത്തിലായിരുന്നു ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.
Read Also : ആര്.എസ്.എസ് നേതാവിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപകനെതിരെ നടപടി
സൗദിയിലെ ജിദ്ദയില്‍ വെച്ചാണ് മത്സരം നടക്കുക. മലയാളികള്‍ ഏറെയുള്ള നാടാണ് ജിദ്ദ. പ്രവാസി മലയാളികള്‍ക്ക് അവരുടെ ഇഷ്ട രാജ്യങ്ങളെയും താരങ്ങളെയും കാണാനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാകുമിത്.
ഒക്റ്റോബര്‍ 12ന് ബ്രസീലിന് സൗദി അറേബ്യയുമായിട്ട് മത്സരമുണ്ട്.