| Thursday, 7th June 2018, 5:12 pm

കളിക്കാരെല്ലാം കൊള്ളാം, പക്ഷെ ബ്രസീല്‍ ടീം പോരാ: പെലെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് അടുത്തിരിക്കെ ബ്രസീല്‍ ടീമില്‍ അതൃപ്തിയറിയിച്ച് ഇതിഹാസ താരം പെലെ. മികച്ച താരങ്ങളുണ്ടെങ്കിലും ടീമെന്ന നിലയില്‍ ശക്തരല്ലെന്ന് പെലെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

“”ടിറ്റെയുടെ കഴിവില്‍ എനിക്ക് അങ്ങേയറ്റത്തെ വിശ്വാസമുണ്ട്. പക്ഷെ എന്നെ ആശങ്കപ്പെടുത്തുന്നത് ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നമുക്കൊരു മികച്ച ടീമില്ലെന്നതാണ്. വ്യക്തിഗതമായി നോക്കുകയാണെങ്കില്‍ എല്ലാ താരങ്ങളും വളരെ മികച്ചതാണ്. പക്ഷെ നമ്മുടേതൊരു ടീമല്ല”” പെലെ പറഞ്ഞു.

ബ്രസീലിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാന്‍ നെയ്മര്‍ പ്രാപ്തനാണെന്ന് പെലെ പറഞ്ഞു.

“” എന്നെ സംബന്ധിച്ചെടുത്തോളം ലോകത്തെ മികച്ച ഫുട്‌ബോളര്‍മാരിലൊരാളാണ് നെയ്മര്‍. ഇന്നദ്ദേഹത്തിന് നല്ല പക്വതയും പരിചയസമ്പത്തും ഉണ്ട്. പക്ഷെ സ്വന്തം നിലയ്ക്കല്ല, ടീമെന്ന നിലയ്ക്കാണ് ലോകകപ്പ് നേടുക”” പെലെ പറഞ്ഞു.

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടീമുകളിലൊന്ന് 1970 ലെ ടോസ്റ്റാവോ, റിവെല്ലിനോ, ജെഴ്‌സണ്‍ എന്നിവരണിനിരന്ന ടീമാണെന്നും പെലെ പറഞ്ഞു. 1970ലെ ലോകകപ്പില്‍ ആറുമാസത്തോളം ഒരുമിച്ചു പ്രവര്‍ത്തിച്ചു. അതുകൊണ്ടാണ് വിജയിക്കാനായത്.

മധ്യനിരയില്‍ പേടിക്കേണ്ടത് ഇവരെ; റഷ്യന്‍ വേള്‍ഡ് കപ്പിലെ ഏറ്റവും അപകടകാരികളായ അഞ്ച് മധ്യനിര താരങ്ങള്‍ ഇവരാണ്

We use cookies to give you the best possible experience. Learn more