| Wednesday, 10th August 2016, 1:36 pm

ദില്‍മ റുസൈഫിന്റെ ഇംപീച്ച്‌മെന്റ് ട്രയലിന് ബ്രസീല്‍ സെനറ്റിന്റെ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: സസ്‌പെന്‍ഷനിലായ പ്രസിഡന്റ് ദില്‍മ റുസൈഫന്റെ ഇംപീച്ച്‌മെന്റ് ട്രയലിന് ബ്രസീല്‍ സെനറ്റിന്റെ അംഗീകാരം. ബജറ്റ് നിയമം ലംഘിച്ചു എന്നാാരോപിച്ചാണ് ദില്‍മ റുസൈഫിനെ സസ്‌പെന്റ് ചെയ്തത്.

ദില്‍മ റുസൈഫിനെ ഇംപീച്ച് ചെയ്ത് വിചാരണ നടപടികള്‍ ആരംഭിക്കുന്നതിനെ അനുകൂലിച്ച് 59 സെനറ്റര്‍മാര്‍ വോട്ടു ചെയ്തു. 21 പേര്‍ ഇതിനെ എതിര്‍ത്തും വോട്ടു ചെയ്തു.

ഇംപീച്ച്‌മെന്റ് ട്രയലുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ ഇപ്പോഴും വോട്ടെടുപ്പ് തുടരുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ദില്‍മയ്‌ക്കെതിരെ ചുമത്തിയ മൂന്നു നാലു കുറ്റങ്ങള്‍ അംഗീകരിച്ചതായും അവര്‍ വ്യക്തമാക്കി.

സാമ്പത്തിക തകര്‍ച്ച മറച്ചുവെക്കുന്നതിനായി ബജറ്റില്‍ കൗശലം കാണിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് മെയ് 12നാണ് റുസൈഫിനെ സെനറ്റ് സസ്‌പെന്റ് ചെയ്തത്. ആരോപണങ്ങള്‍ നിഷേധിച്ച ദില്‍മ തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നു പറഞ്ഞിരുന്നു.

ആഗസ്റ്റ് 25നാണ് ഇംപീച്ച്‌മെന്റ് വിചാരണ ആരംഭിക്കുക. അഞ്ചുദിവസം നീട്ടുനില്‍ക്കുന്ന വിചാരണ വിധിന്യായ വോട്ടോടെ അവസാനിക്കും.

റുസൈഫിനെ തല്‍സ്ഥാനത്തുനിന്നു പുറത്താക്കുകയാണെങ്കില്‍ റുസൈഫിന്റെ അനുയായിയും പിന്നീട് കടുത്ത എതിരാളിയുമായി മാറിയ ടെര്‍മര്‍ ആയിരിക്കും 2018ലെ തെരഞ്ഞെടുപ്പുവരെ ബ്രസീലിനെ നയിക്കു.

We use cookies to give you the best possible experience. Learn more