ബ്രസീലില്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി പ്രസിഡന്റ് ജെയര്‍ ബൊല്‍സുനാരോ. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മത്സരിച്ച പി.എസ്. എല്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞാണ് ബൊല്‍സുനാരോ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയിരിക്കുന്നത്. എ.പി.ബി അലയന്‍ ഫോര്‍ ബ്രസീല്‍ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
തീവ്ര വലതു പക്ഷക്കാരനായ ബൊല്‍സുനാരോ 2018 ല്‍ സോഷ്യല്‍ ക്രിസ്ത്യന്‍ പാര്‍ട്ടിയില്‍ നിന്നും മാറിയാണ് സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി എന്ന പി.എസ്.എല്ലില്‍ ചേരുന്നത്. പി.എസ്.എല്ലിലെ മുപ്പതോളം ലോ മേക്കേഴ്‌സ് പുതിയ പാര്‍ട്ടിയിലേക്കു കൂറുമാറമെന്നാണ് ബൊല്‍സുനാരോയുടെ പ്രതീക്ഷ.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദൈവ വിശ്വാസത്തിനും ദേശീയതയ്ക്കും കുടുംബത്തിനു പ്രാമുഖ്യം കൊടുക്കുന്നതാണ് പുതിയ പാര്‍ട്ടി. ബ്രസീലിലെ കിസ്ത്യന്‍ മത വിശ്വാസത്തെ മുതലെടുക്കലാണ് പുതിയ പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്.
അടുത്ത മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്യാനായി അഞ്ച് ലക്ഷം പേരുടെ വോട്ട് ശേഖരിക്കലാണ് ഇനി പുതിയ പാര്‍ട്ടിക്കു മുമ്പിലുള്ള കടമ്പ.