സാവോപോളോ: കുളിമുറിയില്‍ തലയിടിച്ചു വീണ ബ്രസീല്‍ പ്രസിഡണ്ട് ജെയര്‍ ബൊല്‍സൊനാറോയുടെ ഓര്‍മ്മ പോയി. ഞായറാഴ്ചയാണ് സംഭവം നടന്നത്. താത്കാലികമായ ഓര്‍മനഷ്ടമാണ് പ്രസിഡണ്ടിന് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തലേ ദിവസം താന്‍ ചെയ്ത കാര്യങ്ങള്‍ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓര്‍മ തിരികെ കിട്ടിയ ശേഷം പ്രസിഡണ്ട് പറഞ്ഞു. ഇപ്പോള്‍ താന്‍ സുഖപ്പെട്ടുവരികയാണെന്നും ജെയര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചികിത്സക്ക് ശേഷം ചൊവ്വാഴ്ചയാണ് പ്രസിഡണ്ട് ബ്രസീലിയയിലെ ആര്‍മ്ഡ് ഫോഴ്‌സസ് ആശുപത്രിവിട്ടത്. സി.ടി സ്‌കാനും മറ്റും നടത്തി കുഴപ്പമൊന്നും കണ്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടിവയറ്റില്‍ കുത്തേറ്റ് ജെയര്‍ നേരത്തേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്ന് നാല് സര്‍ജറികളാണ് ജെയറിന് ചെയ്യേണ്ടി വന്നത്.
റിപ്പബ്ലിക്ക് ദിനത്തില്‍ അഥിതിയായി വരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത് ജെയറിനെയായിരുന്നു.