സമാറ: ലോകകപ്പ് ഫുട്‌ബോളില്‍ മെക്‌സിക്കോയ്‌ക്കെതിരെ ജയം നേടി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഏപക്ഷീയമായ രണ്ട് ഗോളിനാണ് ബ്രസീല് മെക്സിക്കോയെ തകര്‍ത്തത്.
അമ്പത്തിയൊന്നാം മിനിറ്റില്‍ നെയ്മറിലൂടെയായിരുന്നു ബ്രസീലിന്റെ ആദ്യ ഗോള്‍. 87ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെ ബ്രസീലിന്റെ രണ്ടാം ഗോളും വീണു.
ഇടതുഭാഗത്ത് നിന്ന് വില്ല്യനെടുത്ത ഷോട്ട് പോസ്റ്റിന് ലംബമായി മുഴുവന്‍ പ്രതിരോധത്തെയും കീറിമുറിച്ച് പറന്നുകൊണ്ടായിരുന്നു പാസ്. ഈ പന്തിനായി ജീസസും നെയ്മറും കൃത്യമായി തന്നെ ചാടിവീണു. അത് നെയ്മര്‍ ഗോളാക്കി മാറ്റുകയായിരുന്നു.
ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ നെയ്മറും കൂട്ടരും നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പോസ്റ്റിന് മുന്നില്‍ ഒച്ചോവയുടെ മിന്നല്‍ നീക്കങ്ങളാണ് ഗോള്‍ വഴങ്ങാതെ മെക്സിക്കോയെ രക്ഷിച്ചത്. പന്തടക്കത്തിലും പാസിലും ബ്രസീലിനൊപ്പം പിടിച്ച പ്രകടനമാണ് മെക്സിക്കോയും പുറത്തെടുത്തത്.
ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഗോള്‍രഹിതരായി പിരിയുകയായിരുന്നു
മെക്‌സിക്കോയുടെ ഉജ്ജ്വല വേഗത്തിനും, കൗണ്ടറുകള്‍ക്കും മുമ്പില്‍ പലപ്പോഴും ബ്രസീല്‍ പ്രതിരോധ കോട്ട തകര്‍ന്നു. മികച്ച പ്രത്യാക്രമണങ്ങളാണ് ലൊസാനോയും, കാര്‍ലോസ് വേലയും ചേര്‍ന്ന് നടത്തിയത്.
ഇന്ന് ജയിച്ചില്ലെങ്കില്‍ ബ്രസീല്‍ ടൂര്‍ണമെന്റിന് പുറത്താവുമായിരുന്നു.
അര്‍ജന്റീന, ജര്‍മ്മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവരാണ് നേരത്തെ ടൂര്‍ണ്ണമെന്റിന് പുറത്തായ പ്രമുഖ ടീമുകള്‍.