| Saturday, 24th June 2023, 3:11 pm

അവനൊപ്പം ബ്രസീല്‍ 2026ലെ ലോകകപ്പ് നേടും; ബ്രസീലിയന്‍ ഇതിഹാസം റിവാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

കാര്‍ലോ അന്‍സലോട്ടിയെ പരിശീലക സ്ഥാനത്തേക്കെത്തിക്കാന്‍ ബ്രസീല്‍ ടീമിനോടാവശ്യപ്പെട്ട് ഇതിഹാസ താരം റിവാള്‍ഡോ. ആന്‍സലോട്ടി ബ്രസീല്‍ പരിശീലകനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റിവാള്‍ഡോ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

2022 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന് പിന്നാലെ ടിറ്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയറങ്ങിയിരുന്നു. ടിറ്റെക്ക് പകരക്കാരനായി ബ്രസീല്‍ ആന്‍സലോട്ടിയെ മുഖ്യപരിശീലകനാക്കാന്‍ ഒരുങ്ങുന്നതായി എ.എസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റാമോണ്‍ മെനെസെസാണ് നിലവില്‍ ഇടക്കാല പരിശീലകന്റെ റോളിലുള്ളത്.

ആന്‍സലോട്ടിയെ ബ്രസീല്‍ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും അങ്ങനെയെങ്കില്‍ ബ്രസീലിന് അടുത്ത ലോകകപ്പ് നേടാന്‍ സാധിക്കുമെന്നും പറയുകയാണ് റിവാള്‍ഡോ. മാഡ്രിഡ് എക്‌സ്ട്രായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ആന്‍സലോട്ടി ബ്രസീസിലേക്ക്? അത് ചരിത്രപരമായ നീക്കമായിരിക്കും. അത് സംഭവിക്കുകയാണെങ്കില്‍ അദ്ദേഹമായിരിക്കും ബ്രസീലിന്റെ വിദേശ പരിശീലകന്‍ എന്നാണ് ഞാന്‍ കരുതുന്നത്. ബ്രസീല്‍ അദ്ദേഹത്തോടൊപ്പം 2026 ലോകകപ്പ് വിജയിക്കുകയും ചെയ്യും,’ റിവാള്‍ഡോ പറഞ്ഞു.

വേള്‍ഡ് കപ്പ് 2022ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ ഖത്തറില്‍ നിന്നും പടിയിറങ്ങിയത്. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് (4-2) ബ്രസീല്‍ പരാജയപ്പെട്ടത്.

ഈ തോല്‍വിക്ക് പിന്നാലെ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. ഇതോടെ ടിറ്റെയുടെ പകരക്കാരന് വേണ്ടിയുള്ള തിരച്ചിലിലായി കാനറിപ്പട.

നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടുണ്ടായിരുന്നില്ല. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏറ്റവും കൂടുതല്‍ പരിഗണിച്ചിരുന്നത് നിലവില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയെ ആയിരുന്നു. തുടക്കത്തില്‍ ആന്‍സലോട്ടി ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളഞ്ഞിരുന്നു. റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്ത് തന്നെ തുടരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

എന്നാല്‍ ബ്രസീല്‍ ദേശീയ ടീമിനോട് കാര്‍ലോ ആന്‍സലോട്ടി സമ്മതം അറിയിച്ചു കഴിഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഉടന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കില്ലെന്നും ഈ സീസണില്‍ അദ്ദേഹം റയലില്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പോര്‍ട്‌സ് മാധ്യമമായ ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട് പ്രകാരം അടുത്ത വര്‍ഷം ജൂലൈയിലാണ് ആന്‍സലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുക. 2026വരെയാണ് അദ്ദേഹം കരാറില്‍ ഒപ്പുവെക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അദ്ദേഹം ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി എത്തുകയാണെങ്കില്‍ ടീമിന് അത് വലിയ ഊര്‍ജം നല്‍കിയേക്കുമെന്നാണ് ആ .

Content highlight: Brazil legend Rivaldo says Brazil will World Cup in 2026 with Carlo Ancelotti

We use cookies to give you the best possible experience. Learn more