| Tuesday, 31st December 2019, 3:48 pm

നാല് ലക്ഷത്തിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പേഴ്‌സിന് കൈമാറി ഫേസ്ബുക്ക്; പിഴ ചുമത്തി ബ്രസീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ ഡി ജനീറോ: വീണ്ടും ഡാറ്റാ ചോര്‍ത്തല്‍ വിവാദത്തില്‍ കുടുങ്ങി ഫേസ്ബുക്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ അനുചിതമായി കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീലില്‍ ഫേസ്ബുക്കിന് 1.6 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി.

ബ്രസീലിലെ നീതിന്യായ വകുപ്പാണ് ഫേസ്ബുക്കിനെതിരെ പിഴ ചുമത്തിയത്. വകുപ്പിന് കീഴില്‍ വരുന്ന ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് 4,43,000 ഫേസ്ബുക്ക് ഉപയോക്തക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് കൈമാറിയതായി കണ്ടെത്തിയത്. ‘thisisyourdigitallife’ എന്ന ആപ്പ് ഡെവലപ്പേഴ്‌സിനാണ് വിവരങ്ങള്‍ അനുചിതമായ രീതിയില്‍ ലഭ്യമാക്കിയത്.

DoolNews Video

സംശയകരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് കണ്ടെത്തിയതായി വകുപ്പ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമമായ ഫേസ്ബുക്ക് സ്വകാര്യവിവര സംരക്ഷണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലുള്ള കാര്യങ്ങളെക്കുറിച്ച് ഉപയോക്തക്കള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ലെന്ന് നീതിന്യായ വിഭാഗം കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018ല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കാംബ്രിഡ്ജ് അനലിറ്റിക സംഭവം നടന്നതിന് ശേഷമാണ് തങ്ങള്‍ അന്വേഷണം ആരംഭിച്ചതെന്ന് അന്വേഷണ വിഭാഗം പറഞ്ഞു.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞബദ്ധമാണെന്ന് പ്രതികരിച്ച ഫേസ്ബുക്ക് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുകയാണെന്ന് അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

30 ദിവസത്തിനുള്ളില്‍ പിഴയടക്കണമെന്നാണ് നീതിന്യായ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിന് വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സമയപരിധി 10 ദിവസമാണ്.

We use cookies to give you the best possible experience. Learn more