കണ്ണൂര്‍: നാടും നഗരവും ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് കണ്ണൂരില്‍ നിന്നുള്ള ഒരു മരണവാര്‍ത്ത.
ലോകകപ്പിന് മുമ്പ് തന്റെ ഇഷ്ട ടീമായ ബ്രസീലിന്റെ ഫ്‌ളക്‌സ് കെട്ടുന്നതിനിടെ ആരാധകനായ കണ്ണൂര്‍ അഴീക്കോട് സ്വദേശി നിതീഷിന്റെ (47) മരണമാണ് കേരളത്തിലെ ആരാധകരെ ഒന്നാകെ നിരാശയിലാഴ്ത്തിയിരിക്കുന്നത്.
നാട്ടിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള മരത്തില്‍ ബ്രസീലിന്റെ ഫ്‌ളക്‌സ് കെട്ടുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
കൂട്ടുകാര്‍ക്കൊപ്പം ബ്രസീലിന്റെ ഫ്‌ളക്‌സ് കെട്ടാന്‍ ശ്രമിക്കവെ മരത്തില്‍ നിന്നും കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. രാത്രി തന്നെ നിതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയാണ് നിതീഷിന്റെ മരണം സ്ഥിരീകരിച്ചത്.
ചുമട്ടു തൊഴിലാളിയായ നിതീഷിന്റെ മരണം കേരളത്തിലെ ബ്രസീല്‍ ആരാധകരെ ഏറെ നിരാശയിലാക്കിയിട്ടുണ്ട്.
Content Highlight: Brazil fan dies falling from a tree in Kannur