റിയോ: ബ്രസീല്‍ ഫുട്‌ബോള്‍ താരം ലൂസിയോ വിരമിച്ചു. 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. പ്രതിരോധതാരമായിരുന്ന ലൂസിയോ 2010 ല്‍ ഇന്റര്‍മിലാന്‍ യൂറോപ്യന്‍ കപ്പ് നേടുമ്പോള്‍ ടീമിലുണ്ടായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
1997 ല്‍ പോര്‍ട്ടോ അലെഗ്രോയ്ക്ക് വേണ്ടി കളിച്ചാണ് കരിയര്‍ ആരംഭിച്ചത്. ക്ലബ് ഫുട്‌ബോളില്‍ ഇന്റര്‍മിലാന് പുറമെ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയും ബേയര്‍ ലെവര്‍കൂസനും വേണ്ടിയും കളിച്ചിട്ടുണ്ട്.
2001-02 സീസണില്‍ ലെവര്‍കൂസന്‍ താരമായ ലൂസിയോ 2004 ലാണ് ബയേണിലെത്തുന്നത്. ടീമിന് വേണ്ടി മൂന്ന് ബ്യൂണ്ടേഴ്‌സ് ലീഗ് കിരീടവും മൂന്ന് ജര്‍മ്മന്‍ കപ്പും നേടിക്കൊടുത്തിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2009 ല്‍ ബയേണില്‍ നിന്ന് ഇന്റര്‍മിലാനിലെത്തി. മിലാന്‍ പരിശീലകനായിരുന്ന ജോസ് മൗറിഞ്ഞോയാണ് ലൂസിയോയെ ടീമിലെത്തിച്ചത്.
ബയേണിനെ 2010 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മിലാന്‍ തോല്‍പ്പിക്കുമ്പോള്‍ ലൂസിയോയും കളത്തിലുണ്ടായിരുന്നു. മിലാന് വേണ്ടി ഒരു സീരി എ കിരീടവും രണ്ട് ഇറ്റാലിയന്‍ കപ്പും ലൂസിയോ നേടിക്കൊടുത്തിട്ടുണ്ട്. 2012 ല്‍ യുവന്റസിലേക്ക് ചേക്കേറിയെങ്കിലും അധികം വൈകാതെ ബ്രസീലിലേക്ക് മടങ്ങുകയായിരുന്നു.
WATCH THIS VIDEO: