ഒറ്റ ഗോളിൽ തകർന്നത് 20 വര്‍ഷത്തെ റൊണാള്‍ഡോയുടെ ആരും തൊടാത്ത റെക്കോഡ്; ചരിത്രം കുറിച്ച് ബ്രസീലിയന്‍ താരം
Football
ഒറ്റ ഗോളിൽ തകർന്നത് 20 വര്‍ഷത്തെ റൊണാള്‍ഡോയുടെ ആരും തൊടാത്ത റെക്കോഡ്; ചരിത്രം കുറിച്ച് ബ്രസീലിയന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th March 2024, 8:28 am

സൗഹൃദ മത്സരത്തില്‍ ബ്രസീലിന് ജയം. യൂറോപ്യന്‍ വമ്പന്‍മാരായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാനറിപ്പട പരാജയപ്പെടുത്തിയത്.

ഇംഗ്ലീഷ് പടയുടെ തട്ടകമായ വെമ്പ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇംഗ്ലണ്ട് കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയും ആയിരുന്നു ബ്രസീല്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാന്‍ സാധിച്ചില്ല.

മത്സരത്തില്‍ 80ാം മിനിട്ടില്‍ യുവതാരം എന്‍ഡ്രിക്കിലൂടെയാണ് ബ്രസീല്‍ മത്സരത്തിലെ ഏകഗോള്‍ നേടിയത്. ഫ്രാന്‍സിന്റെ പ്രതിരോധനിരയെ മറികടന്നു കൊണ്ട് പന്തുമായി ഒറ്റക്ക് മുന്നേറിയ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും അത് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ അത്ഭുതകരമായ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് ലഭിച്ച റീബൗണ്ട് കൃത്യമായി വലയില്‍ എത്തിച്ചു കൊണ്ട് എന്‍ഡ്രിക് ബ്രസീലിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും എന്‍ഡ്രിക്കിന് സാധിച്ചു. ബ്രസീലിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് എന്‍ഡ്രിക് സ്വന്തമാക്കിയത്. തന്റെ പതിനേഴാം വയസിലാണ് ബ്രസീല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് റൊണാള്‍ഡോ ആയിരുന്നു. 1994ലായിരുന്നു റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ചരിത്രനേട്ടം തകര്‍ക്കപ്പെട്ടത്.

മത്സരത്തില്‍ ഇരു ടീമുകളും എതിരാളികളുടെ പോസ്റ്റിലേക്ക് 14 വീതം ഷോട്ടുകളാണ് ഉതിര്‍ത്തത്. 53 ശതമാനം ബോള്‍ പൊസഷനും ഇംഗ്ലണ്ടിന്റെ കൈകളില്‍ ആയിരുന്നുവെങ്കിലും അത് സ്‌കോര്‍ ലൈനില്‍ തെളിയിക്കാന്‍ ഇംഗ്ലീഷ് പടക്ക് സാധിച്ചില്ല.

മാര്‍ച്ച് 27ന് സ്‌പെയിനിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവ് ആണ് വേദി.

അതേസമയം അന്നേദിവസം നടക്കുന്ന മത്സരത്തില്‍ ബെല്‍ജിയമാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ഇംഗ്ലണ്ടിന്റെ തട്ടകമായ വെമ്പ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Brazil beat England in friendly Matches and Endrik create a history