കോണ്‍കോഫ് വനിതാ ഗോള്‍ഡ് കപ്പില്‍ ബ്രസീല്‍ സെമി ഫൈനലില്‍. അര്‍ജന്റീനയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ബ്രസീല്‍ സെമിഫൈനലിലേക്ക് മുന്നേറിയത്.
ലോസ് എയ്ഞ്ചല്‍സിലെ ബി. എം.ഒ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19ാം മിനിട്ടില്‍ ബ്രസീലിനായി യായ ആണ് ആദ്യ ഗോള്‍ നേടി. മൈതാനത്തിന്റെ ഇടതു വിങ്ങില്‍ നിന്നും സന ഏറ്റവും നല്‍കിയ ക്രോസില്‍ ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.
36ാം മിനിട്ടില്‍ യാസ്മിന്‍ റിബിയറോ ബ്രസീലിനായി രണ്ടാള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളിന് ബ്രസീല്‍ മുന്നിട്ടുനിന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിലും ബ്രസീല്‍ തങ്ങളുടെ ഗോളടി മേളം തുടരുകയായിരുന്നു. രണ്ടാം പകുതിയില്‍ സനറാറ്റോയും ഗാബി പോര്‍ട്ടിലോയും ഗോള്‍ നേടി ബ്രസീലിന്റെ ഗോള്‍ നേട്ടം നാലാക്കി ഉയര്‍ത്തി.
മത്സരത്തിന്റെ 82ാം മിനിട്ടില്‍ ആയിരുന്നു അര്‍ജന്റീനയുടെ ഏക ഗോള്‍ പിറന്നത്. ലൂസിയാന ആയിരുന്നു അര്‍ജന്റീനയുടെ ഗോള്‍ സ്‌കോറര്‍.
ജയത്തോടെ സെമിയിലേക്ക് മുന്നേറാന്‍ ബ്രസീലിന് സാധിച്ചു. ഞായറാഴ്ച നടക്കുന്ന അമേരിക്ക കൊളംബിയ മത്സരത്തിലെ വിജയികളെ ആയിരിക്കും ബ്രസീല്‍ സെമി ഫൈനലില്‍ നേരിടുക.
മത്സരശേഷം ബ്രസീല്‍ കളിക്കളത്തില്‍ പുറത്തെടുത്ത മികച്ച കളിയെ പ്രശംസിച്ചുകൊണ്ട് ക്യാപ്റ്റന്‍ റാഫേലാ പ്രതികരിക്കുകയും ചെയ്തു.
‘കളിക്കളത്തില്‍ അര്‍ജന്റീനക്കെതിരെ കളിക്കുന്നത് എല്ലായിപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാര്യമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുപാട് ചരിത്രം ഉണ്ട് അതുകൊണ്ടുതന്നെ ഈ മത്സരങ്ങളില്‍ എല്ലാം ഞങ്ങള്‍ വിജയിച്ചുകൊണ്ട് സൗത്ത് അമേരിക്കയിലെ ഏറ്റവും മികച്ച ടീമായി മാറാന്‍ സാധിച്ചു എന്ന് ഞാന്‍ കരുതുന്നു,’ ബ്രസീല്‍ ക്യാപ്റ്റന്‍ മത്സരശേഷം പറഞ്ഞു.
Content Highlight: Brazil beat Argentina in womens gold cup