സൗഹൃദമത്സരത്തില്‍ അമേരിക്കക്കെതിരെ ബ്രസീലിനും ഗ്വാട്ടിമാലയ്‌ക്കെതിരെ അര്‍ജന്റീനയ്ക്കും ജയം. അമേരിക്കയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്.
ഫിര്‍മീനോ 11ാം മിനിറ്റിലും നെയ്മര്‍ 43ാം മിനിറ്റില്‍ നേടിയ പെനല്‍റ്റിയുമാണ് മഞ്ഞപ്പടയ്ക്ക് വിജയം സമ്മാനിച്ചത്. നെയ്മര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യമത്സരത്തില്‍ തന്നെ ബ്രസീലിന് വിജയം നേടാനായി.
ലോകകപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്കു ശേഷം ബ്രസീലിന്റെ ആദ്യ രാജ്യാന്തര മല്‍സരം കൂടിയായിരുന്നു ഇത്. ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോടു തോറ്റ ടീമില്‍മിന്ന് നെയ്മര്‍, അലിസന്‍ ബക്കര്‍, ഫിലിപ്പെ കുടീഞ്ഞോ, തിയാഗോ സില്‍വ എന്നിവരെ മാത്രം നിലനിര്‍ത്തിയാണ് അമേരിക്കക്കെതിരെ ടിറ്റെ ടീമിനെ അണിനിരത്തിയത്.
ALSO READ: നദാല്‍ പിന്‍മാറി; യു.എസ് ഓപ്പണില്‍ ജ്യോക്കോവിച്ച്-ഡെല്‍പെട്രോ ഫൈനല്‍
അതേസമയം ലോകകപ്പിലെ മോശം പ്രകടനത്തിന്റെ കരിനിഴല്‍ മായ്ക്കുന്നതായിരുന്നു അര്‍ജന്റീനയുടെ വിജയം. സൂപ്പര്‍താരം ലയണല്‍ മെസ്സിയടക്കമുള്ള സൂപ്പര്‍താരങ്ങളെ കൂടാതെയാണ് അര്‍ജന്റീന ഗ്വാട്ടിമാലയ്‌ക്കെതിരെ ഇറങ്ങിയത്.
ഗോണ്‍സാലോ മാര്‍ട്ടിനസ് (27), ജിയോവാനി ലോസെല്‍സോ (35), ജിയോവാനി സിമിയോണി (44) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. അത്‌ലറ്റിക്കോ ഡി മഡ്രിഡിന്റെ പരിശീലകന്‍ കൂടിയായ ഡീഗോ സിമിയോണിയുടെ മകനാണ് അരങ്ങേറ്റത്തില്‍ത്തന്നെ ഗോള്‍ നേടിയ ജിയോവാനി സിമിയോണി.
WATCH THIS VIDEO: