| Saturday, 3rd June 2017, 12:15 pm

കളിക്കളത്തില്‍ മാത്രമല്ല, താരമൂല്യത്തിലും നായകന്‍ വിരാട് തന്നെ; കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം എത്രയെന്നറിയാമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലോക ക്രിക്കറ്റിന്റെ ഹൃദയം ആരാണെന്നു ചോദിച്ചാല്‍ ഇന്നതിന് ഒരുത്തരമേയുള്ളൂ. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വിരാടിന് നാള്‍ക്കുനാള്‍ ഫാന്‍ ബേസ് വര്‍ധിച്ചു വരികയാണ്. താരത്തിന്റെ താരമൂല്യത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്.


Also Read: അന്‍വര്‍ സാദത്ത് എം.എല്‍.എയെ ക്ഷണിച്ചില്ല; കൊച്ചി സോളാര്‍ മെട്രോ സോളാര്‍ പദ്ധതി ഉദ്ഘാടനം മാറ്റിവച്ചു


ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുട ബ്രാന്‍ഡ് മൂല്യം ഓരോ ദിവസവും ഉയരുകയാണ്. എം.എസ്.ധോണിക്കും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും മുകളിലാണ് ഇപ്പോള്‍ കോഹ്‌ലി. ഐപിഎല്ലിലെ മോശം പ്രകടനങ്ങളൊന്നും കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യത്തെ ബാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഏകദേശം 120 മില്യന്‍ യുഎസ് ഡോളറാണ് (100 കോടിയിലധികം) 28 കാരനായ കോഹ്‌ലിയുടെ ഇപ്പോഴത്തെ ബ്രാന്‍ഡ് മൂല്യം. പ്യൂമ കമ്പനിയുമായി അടുത്തിടെ കരാറില്‍ ഒപ്പുവച്ചതാണ് താരത്തിന്റെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയര്‍ത്തിയത്.

“എം.ആര്‍.എഫുമായി കരാര്‍ ഒപ്പുവച്ച സമയത്തുതന്നെയാണ് പ്യൂമയുമായി കരാര്‍ ഒപ്പിട്ടത്. ഇതോടെ എന്റെ ബ്രാന്‍ഡ് മൂല്യം 120 മില്യന്‍ യുഎസ് ഡോളറായി ഉയര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ അക്കങ്ങള്‍ മാത്രമാണ്. എന്റെ മാനേജ്‌മെന്റാണ് എന്നോട് ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നതിനെക്കുറിച്ച് അറിയിച്ചതെന്നും” കോഹ്‌ലി ന്യൂസ് 18 നോട് പറഞ്ഞു.


Don”t Miss: ‘മലപ്പുറത്തെ ഭിന്നിപ്പിക്കാന്‍ വീണ്ടും സംഘപരിവാര്‍’; റമദാന്‍ പ്രമാണിച്ച് ഹോട്ടല്‍ ബലമായി പൂട്ടിച്ചെന്ന് ജനം ടിവിയിലും സമൂഹമാധ്യമങ്ങളിലും സംഘപരിവാറിന്റെ വ്യാജ പ്രചരണം


നിലവില്‍ ഐസിസി ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലാണ് കോഹ്‌ലി ഉളളത്. ട്രോഫി നിലനിര്‍ത്തുകയാണ് കോഹ്‌ലിയുടെ ലക്ഷ്യം. ചാംപ്യന്‍സ് ട്രോഫി കഴിയുന്നതോടെ വീണ്ടും കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നേക്കും.

We use cookies to give you the best possible experience. Learn more