പ്രേക്ഷകരുടെയും നിരൂപകരുടെയും സിനിമാ പ്രവര്‍ത്തകരുടെയും പ്രശംസ നേടി രണ്ടാം വാരത്തിലേക്ക് വിജയകരമായി കടക്കുകയാണ് മുറ. മുസ്തഫ സംവിധാനം ചെയ്ത മുറയെ ‘ബ്രാന്‍ഡ് ന്യൂ ബാച്ച്’ എന്നാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വിശേഷിപ്പിച്ചത്. നടി സുരഭി ലക്ഷ്മിയും മുറയെ പ്രശംസിച്ചു.
‘മുസ്തു, ഇന്നലെ മുറ മൂവി കണ്ടു. നിങ്ങളുടെ അഭിനയക്കളരിയിലെ പുതുമുഖ അഭിനേതാക്കള്‍ ഹൃദു ഹാറൂണ്‍, അനുജിത്, യെദു, ജോബിന്‍ തുടങ്ങി എല്ലാവരും അതിഗംഭീരം. ഒപ്പം പാര്‍വതി ചേച്ചിയും സുരാജേട്ടനും തകര്‍ത്തു. മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് ‘കരുതു’ന്ന തലമുറയോട്, അതുമുറ പോലെ തല പോകാനുള്ള പണിയാണെന്ന ഒരു ഓര്‍മിപ്പിക്കലാണ് ഈ ‘മുറ’.
വിജയത്തിന് കുറുക്കുവഴികളില്ല, ഹാര്‍ഡ് വര്‍ക്ക് ചെയ്യൂവെന്ന് പറഞ്ഞു പഠിപ്പിച്ച, പ്രോത്സാഹിപ്പിക്കുന്ന പ്രിയ മുസ്തു.. നിങ്ങള്‍ക്കും എല്ലാം ‘മുറ’പോലെ വന്നു ചേരട്ടെ. സ്‌ക്രിപ്റ്റും, മ്യൂസിക്കും, ക്യാമറയും എഡിറ്റും, എല്ലാം തകര്‍ത്തു. മുറയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാവര്‍ക്കും ആശംസകള്‍,’ സുരഭി ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കണ്ണൂര്‍ സ്‌ക്വാഡ് സംവിധായകന്‍ റോബി വര്‍ഗീസ് രാജും സംവിധായകന്‍ ആര്‍.എസ്. വിമലും മുറ ചിത്രത്തെയും അണിയറപ്രവര്‍ത്തകരെയും നേരത്തെ അഭിനന്ദിച്ചിരുന്നു. ഹൗസ്ഫുള്‍ ഷോകളും ഫാസ്റ്റ് ഫില്ലിങ് ഷോകളുമായി പ്രേക്ഷക പ്രീതി നേടുകയാണ് മുറ.
എച്ച്.ആര്‍. പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബുവാണ് മുറയുടെ നിര്‍മാണം നിര്‍വഹിച്ചത്. സുരേഷ് ബാബുവാണ് മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഹൃദു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എച്ച്.ആര്‍. പിക്‌ചേഴ്‌സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിങ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി.ആര്‍.ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
Content Highlight: Brand New Batch, Lijo Jose Pellissery Congratulates Mustafa’s Mura Movie