ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഭൂതകാലം എന്ന ഹൊറര്‍ സിനിമക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സിനിമയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ വന്‍ പ്രതീക്ഷയിലാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്കും അപ്പിയറന്‍സും എല്ലാം നെഗറ്റീവ് ഷേഡാണെന്ന സൂചനയാണ് നല്‍കുന്നത്. സിനിമയുടെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് ഇന്ന് റിലീസായി. കുഞ്ഞാമന്‍ പോറ്റി തീം, പൂമണി മാളിക, തമ്പായേ, ആദിത്യന്‍ ഇല്ലാതെ, ദ ബിഗിനിങ്, ഏജ് ഓഫ് മാഡ്നെസ്സ് എന്നിങ്ങനെ ആറ് ട്രാക്കുകളാണ് ചിത്രത്തിലുള്ളത്.
മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയുടെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ക്രിസ്‌റ്റോ സേവിയറാണ് ചിത്രത്തിന്റെ സംഗീതം. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ് സിനിമയുടെ സംഭാഷണങ്ങള്‍ എഴുതുന്നത്. ഷഹനാദ് ജലാലാണ് ഛായാഗ്രഹണം.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്.ശശികാന്ത് എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഫെബ്രുവരിയില്‍ സിനിമ തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content Highlight: Bramayugam Original soundtrack released