നവ സാങ്കേതികവിദ്യകളുടെ സഹായത്തോടെ എതിരാളികളുടെ ലക്ഷ്യത്തിലേക്ക് ഏത് ദിശയില്‍ നിന്നും ആക്രമണം നടത്താന്‍ ബ്രഹ്മോസിന് സാധിക്കും.
ന്യൂദല്‍ഹി പാക്കിസ്ഥാനെ മുഴുവനായി പ്രഹരപരിധിയില്‍ കൊണ്ടുവരാന്‍ കഴിയുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.
നിലവിലുള്ള ബ്രഹ്മോസിന്റെ റേഞ്ച് 300 കിലോമീറ്റര്‍ ആണ്. പാക്കിസ്ഥാനെ മുഴുവനായി ലക്ഷ്യമിടാന്‍ ഇതിന് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് റഷ്യയുടെ സഹായത്തോടെ 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.
ബഹ്മോസ് മിസൈലുകളെ പൈലറ്റില്ലാത്ത യുദ്ധവിമാനം പോലെ ഉപയോഗിക്കാവുന്നതാണ്. ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി ഭേദിക്കാന്‍ സാധിക്കും. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്ക്കില്ല.
ബ്രഹ്മോസിനെക്കാള്‍ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകള്‍ ഇന്ത്യയുടെ കൈവശമുണ്ടെങ്കിലും ബാലസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയാണ് ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്
നവ സാങ്കേതികവിദ്യകളുടെ സഹായത്തോടെ എതിരാളികളുടെ ലക്ഷ്യത്തിലേക്ക് ഏത് ദിശയില്‍ നിന്നും ആക്രമണം നടത്താന്‍ ബ്രഹ്മോസിന് സാധിക്കും.
ഗോവയില്‍ നടന്ന ഇന്ത്യ-റഷ്യ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ ഒപ്പുവച്ച പ്രതിരോധ കരാറുകളിലും അന്തര്‍വാഹിനികളില്‍ നിന്നും പോര്‍വിമാനങ്ങളില്‍ നിന്നും തൊടുക്കാവുന്ന ഹൃസ്വ, മധ്യദൂര മിസൈലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു.