ലഖ്‌നൗ: അധികാരത്തിലെത്തിയാല്‍ ബ്രാഹ്‌മണര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു മായാവതിയുടെ പ്രഖ്യാപനം.
‘ബി.എസ്.പി ഭരണത്തിന് കീഴില്‍ ബ്രാഹ്‌മണര്‍ക്ക് മെച്ചപ്പെട്ട ജീവിതം പിന്തുടരാന്‍ കഴിഞ്ഞുവെന്നത് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബി.ജെ.പി ഭരണത്തില്‍ അവര്‍ക്ക് ഇത് സാധ്യമല്ലായിരുന്നു,’ മായാവതി പറഞ്ഞു.
ബ്രാഹ്‌മണ സമുദായത്തില്‍പ്പെട്ട കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കണമെന്നും മായാവതി പറഞ്ഞു.
പ്രബുദ്ധ സമ്മേളന്‍ എന്ന് പേരിട്ട യോഗത്തില്‍ പ്രധാനപ്പെട്ട നേതാക്കളെല്ലാവരും പങ്കെടുത്തിരുന്നു. ഇതാദ്യമായല്ല മായാവതി ബ്രാഹ്‌മരുടെ വോട്ട് ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ യോഗി ഭരണത്തിന് കീഴില്‍ കഷ്ടപ്പാടും ചൂഷണവും അനുഭവിക്കുന്ന ബ്രാഹ്‌മണരെ ബി.എസ്.പി പെട്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബ്രാഹ്‌മണരും ദളിതുകളും അവസാന തട്ടിലാണെന്ന് എല്ലാ വേദികളിലും ബി.എസ്.പി ആവര്‍ത്തിക്കുന്നുണ്ട്. മായാവതിയുടെ വിശ്വസ്തനും പാര്‍ട്ടിയുടെ ബ്രാഹ്‌മണ മുഖവുമായ സതീഷ് ചന്ദ്ര മിശ്രയെ മുന്‍നിര്‍ത്തി പ്രചാരണം നടത്തി സംസ്ഥാനത്തെ ബ്രാഹ്‌മണ വോട്ടുകള്‍ പെട്ടിയിലാക്കാനാണ് ബി.എസ്.പി തന്ത്രങ്ങള്‍ മെനയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Brahmins’ Security Top Focus if BSP Wins Mayavathi