പരസ്യമായി ബി.ജെ.പിയുടെ കൊടി കത്തിച്ച് ബ്രാഹ്മണര്‍; വൈറലായി ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്
Fake News
പരസ്യമായി ബി.ജെ.പിയുടെ കൊടി കത്തിച്ച് ബ്രാഹ്മണര്‍; വൈറലായി ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th July 2020, 11:56 pm

 

ന്യൂദല്‍ഹി: നടുറോഡില്‍ ഒരു കൂട്ടം ബ്രാഹ്മണര്‍ ബി.ജെ.പിയുടെ കൊടി കത്തിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആത്മീയ നേതാവായ ആചാര്യ പ്രമോദാണ് ചിത്രം ട്വീറ്റ് ചെയ്തത്.

‘ബി.ജെ.പിയുടെ കൊടി ബ്രാഹ്മണര്‍ കത്തിക്കുന്നു, ജയ് പരശുറാം’- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പോസ്റ്റ് ധാരാളം പേര്‍ ഏറ്റെടുക്കുകയും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.

 

Archived <a href="http://archive.is/OtcPw">here</a>.

എന്നാല്‍ ഈ ഫോട്ടോ വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേവലം രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള ഫോട്ടോയാണിത്.

2018 നവംബര്‍ 20 ന് രാജസ്ഥാനിലെ കോട്ട്പുളി എന്ന സ്ഥലത്താണ് ബി.ജെ.പിയുടെ പതാക പരസ്യമായി കത്തിച്ചത്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വിവാദമാണ് ഇതിലേക്ക് നയിച്ചത്.

കോട്ട്പുളിയിലെ പ്രാദേശിക നേതാവായ ഹാന്‍സ് രാജിന് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് നിഷേധിച്ചു. അതേസമയം മുകേഷ് ഗോയല്‍ എന്ന പ്രാദേശിക നേതാവിന് സീറ്റ് ലഭിക്കുകയും ചെയ്തു.

ഇതിന് പ്രതികാരമെന്നോണം ഹാന്‍സ് രാജിന്റെ അണികള്‍ പരസ്യമായി പാര്‍ട്ടിയുടെ കൊടി നടുറോഡിലിട്ട് കത്തിക്കുകയും പ്രമുഖ നേതാക്കളുടെ കോലം കത്തിക്കുകയും ചെയ്തു. ഈ ചിത്രമാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ