| Saturday, 3rd September 2022, 6:15 pm

ആഗ്നേയാസ്ത്രവും വാനാരാസ്ത്രവും മാത്രമല്ല, ആകെ വരുന്നത് എട്ട് അസ്ത്രങ്ങള്‍; ബ്രഹ്മാസ്ത്ര പ്രൊമോ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമ ബ്രഹ്മാസ്ത്ര റിലീസിന് ഒരുങ്ങുകയാണ്. വര്‍ത്തമാന കാലത്തിനൊപ്പം അമാനുഷിക ശക്തികളും മിത്തുകളുമെല്ലാം കൂടികലര്‍ന്ന് കഥ പറയുന്ന ചിത്രം സെപ്റ്റംബര്‍ ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്.

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രൊമോ പുറത്ത് വിട്ടിരിക്കുകയാണ്.

നന്ദി അസ്ത്ര, വാനാരാസ്ത്ര, പ്രഭാസ്ത്ര, പവനാസ്ത്ര, ഗജാസ്ത്ര, നാഗ് ധനുഷ്, ജലാസ്ത്ര, ആഗ്നേയാസ്ത്ര എന്നിങ്ങനെ എട്ട് അസ്ത്രങ്ങളെയാണ് പ്രൊമോ വീഡിയോയില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഇതുവരെയുള്ളവയില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ഹിന്ദി ചിത്രമാണ് ബ്രഹ്മാസ്ത്ര എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ബജറ്റ് 410 കോടിയാണെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിന്റ്, പബ്ലിസിറ്റി ചിലവുകള്‍ കൂട്ടാതെയാണ് ഇത്രയും കോടികള്‍ വരുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ദൃശ്യാനുഭവമായിരിക്കും ബ്രഹ്മാസ്ത്രയില്‍ സംവിധായകന്‍ അയാന്‍ മുഖര്‍ജി ഒരുക്കിവെച്ചിരിക്കുന്നത് എന്നാണ് ബോളിവുഡില്‍ ഉയരുന്ന ചര്‍ച്ച.

എട്ട് വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സെപ്റ്റംബര്‍ 9 ന് ചിത്രത്തിന്റെ ആദ്യഭാഗമാണ് പുറത്തു വരുന്നത്. ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍: ശിവയ്ക്കു ശേഷം രണ്ട് ഭാഗങ്ങള്‍ കൂടി പുറത്തിറങ്ങും.

Content Highlight: brahmastra new promo video of 8 astras

Latest Stories

We use cookies to give you the best possible experience. Learn more