| Saturday, 6th August 2022, 8:53 pm

ഇന്ത്യയുടെ മോസ്റ്റ് അംബീഷ്യസ് സിനിമ;'ബ്രഹ്‌മാസ്ത്ര'യുടെ മേക്കിങ് വീഡിയോ പുറത്തുവിട്ട് സംവിധായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്‍ബീര്‍-ആലിയ ജോഡികള്‍ ഒന്നിക്കുന്ന ‘ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍ ശിവ’. സെപ്റ്റംബര്‍ ഒമ്പതിനാണ് തിയേറ്ററുകളില്‍ എത്തുക. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോള്‍ ബ്രഹ്‌മാസ്ത്ര സിനിമയുടെ തുടക്കവും തയ്യാറെടുപ്പുകളും വിവരിച്ച് ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ അയന്‍ മുഖര്‍ജി. അദ്ദേഹം തന്നെയാണ് ബ്രഹ്‌മാസ്ത്ര ചിത്രത്തെ കുറിച്ച് പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുന്നത്. ബ്രഹ്‌മാസ്ത്രയുടെ ആശയം തനിക്ക് 2011ല്‍ കിട്ടിയതാണ് എന്നാണ് അയന്‍ മുഖര്‍ജി പറയുന്നത്. 2013ല്‍ ബ്രഹ്‌മാസ്ത്രയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ താന്‍ തുടങ്ങിയതാണെന്നും അയന്‍ മുഖര്‍ജി പറയുന്നു.

2013ല്‍ തന്റെ 29ാം വയസ്സിലാണ് സിനിമയുടെ തുടക്കമെന്നും സിനിമ പൂര്‍ത്തിയാകുമ്പോള്‍ തനിക്ക് 39 വയസാകുമെന്നും സംവിധായകന്‍ പറയുന്നു.

ഇന്ത്യയുടെ മോസ്റ്റ് അംബീഷ്യസ് സിനിമ (India’s most ambitious film) ആയിട്ടാണ് ‘ബ്രഹ്‌മാസ്ത്ര’യെ അയന്‍ മുഖര്‍ജി വിശേഷിപ്പിക്കുന്നതും. ഇഷ എന്ന നായിക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ‘ബ്രഹ്‌മാസ്ത്ര’. അമിതാഭ് ബച്ചനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

ഹുസൈന്‍ ദലാലും അയന്‍ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. നാഗാര്‍ജുനയും ‘ബ്രഹ്‌മാസ്ത്ര’യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‌മാസ്ത്ര’ എത്തുക. ‘ബ്രഹ്‌മാസ്ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്ദം നല്‍കിയത് ചിരഞ്ജീവിയാണ്. എസ്.എസ്. രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ‘ബ്രഹ്‌മാസ്ത്ര’ അവതരിപ്പിക്കുക. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രത്തിന്റെ ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‌മാസ്ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്.

Content Highlight: Brahmashtra film behind the scenes out now; Director says its the most ambitious film in India

We use cookies to give you the best possible experience. Learn more