| Wednesday, 31st July 2013, 10:20 am

വിക്കിലീക്‌സിന് വിവരങ്ങള്‍ നല്‍കിയ ബ്രാഡ്‌ലി മാനിങ്ങിന് തടവ് ശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വാഷിങ്ടണ്‍: ##വിക്കിലീക്‌സിന് അമേരിക്കന്‍ ആഭ്യന്തര വിവരങ്ങള്‍ കൈമാറിയ ##ബ്രാഡ്‌ലി മാനിങ്ങിന് തടവ് ശിക്ഷ. അമേരിക്കയുടെ മുന്‍ ഇന്റലിജന്‍സ് അനലിസ്റ്റായ മാനിങ്ങിനെതിരെ ഇരുപതോളം കുറ്റമാണ് ആരോപിച്ചിട്ടുള്ളത്.

ഇന്നുമുതല്‍ മാനിങ്ങിന്റെ തടവ് ശിക്ഷ ആരംഭിക്കും. 136 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മാനിങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്. ചാരവൃത്തി, മോഷണം എന്നീ കുറ്റങ്ങളും മാനിങ്ങിനെതിരെ ചുമത്തിയിട്ടുണ്ട്.[]

ആരോപിക്കപ്പെട്ട 21 കുറ്റങ്ങളില്‍ 19 എണ്ണത്തില്‍ മാനിങ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അതേസമയം, മാനിങ്ങിന്റെ വിചാരണയില്‍ തെറ്റുണ്ടായിട്ടുണ്ടെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചേ ആരോപിച്ചു.

അമേരിക്കയുടെ ക്രൂരകൃത്യങ്ങള്‍ പുറത്ത് കൊണ്ടുവരിക മാത്രമാണ് മാനിങ് ചെയ്തതെന്നും അസാഞ്ചേ പറഞ്ഞു.

അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാനിങ്ങിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടയില്‍ കടുത്ത പീഡനങ്ങളാണ് മാനിങ്ങിന് സഹിക്കേണ്ടി വന്നത്. ഇതുസംബന്ധിച്ച വാര്‍ത്തകളും നേരത്തേ പുറത്ത് വന്നിരുന്നു.

ഇറാഖിലേയും അഫ്ഖാനിസ്ഥാനിലേയും നിരപരാധികളായ ജനങ്ങളോട് അമേരിക്കന്‍ സൈനികര്‍ നടത്തിയ ക്രൂരതകളാണ് മാനിങ് വിക്കിലീക്‌സിലൂടെ പുറത്ത് കൊണ്ടുവന്നത്.

നിരപരാധികളുടെ രക്തത്തിനായുള്ള അമേരിക്കന്‍ സൈനികരുടെ ദാഹമാണ് താന്‍ പുറത്ത് കൊണ്ടുവന്നതെന്നായിരുന്നു മാനിങ് പറഞ്ഞത്. ഇറാഖില്‍ ജേണലിസ്റ്റ് ഉള്‍പ്പെടെയുള്ളവരെ കൊന്ന് തള്ളി പൊട്ടിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികരുടെ ചിത്രങ്ങള്‍ വിക്കിലീക്‌സിന് നല്‍കിയത് മാനിങ്ങായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more