| Wednesday, 14th April 2021, 5:37 pm

സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന്  ബി.ആര്‍ അംബേദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന്  ബി.ആര്‍ അംബേദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന അവകാശവാദവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.

നാഗ്പൂരില്‍ സംസാരിക്കവേയായിരുന്നു ബോബ്‌ഡെയുടെ അവകാശവാദം. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്നതുകൊണ്ടും ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ധാരണയുള്ളതുകൊണ്ടുമാണ് അത്തരത്തില്‍ ഒരു നിര്‍ദ്ദേശം അംബേദ്കര്‍ വെച്ചതെന്നായിരുന്നു ബോബ്‌ഡെയുടെ വാദം. എന്നാല്‍ അത് ഫലത്തില്‍ വന്നില്ലെന്നും ബോബ്‌ഡെ പറഞ്ഞു.

ഉത്തരേന്ത്യയില്‍ തമിഴ് സ്വീകാര്യമല്ലാത്തതിനാല്‍ അതിനെ അവിടെ എതിര്‍ക്കാമെന്നും അതുപോലെ തന്നെ ദക്ഷിണേന്ത്യയിലും ഹിന്ദി എതിര്‍ക്കപ്പെടുമെന്നും അംബേദ്കറുടെ അഭിപ്രായപ്പെട്ടിരുന്നുവെന്നും

എന്നാല്‍, ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും  സംസ്‌കൃതത്തിനെതിരായ എതിര്‍പ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാലാണ്  അംബേദ്കര്‍  ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും എന്നാല്‍  അത് വിജയിച്ചില്ലെന്നുമാണ് ബോബ്‌ഡെ അവകാശപ്പെടുന്നത്.

അംബേദ്കറുടെ 130 ജന്മവാര്‍ഷികത്തിലാണ് ബോബ്‌ഡെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BR Ambedkar Proposed Sanskrit As “Official National Language”: Chief Justice Of India SA Bobde

We use cookies to give you the best possible experience. Learn more