| Tuesday, 14th April 2015, 10:00 am

എട്ട് രാജ്യങ്ങളിലെ ഗൂഗിള്‍ ഹോംപേജില്‍ അംബേദ്കര്‍ ഡൂഡിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ.ബി.ആര്‍ അംബേദ്കറുടെ 124ാം ജന്മദിനത്തോട് ആദരസൂചകമായി ഗൂഗിളിന്റെ അംബേദ്കര്‍ ഡൂഡിള്‍. ഗൂഗിളിന്റെ ഹോം പേജില്‍ ദൃശ്യമാകുന്ന ഈ ഡൂഡിള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ മറ്റു ഏഴ് രാജ്യങ്ങലിലും ദൃശ്യമാവും. അര്‍ജന്റീന, ചിലി, അയര്‍ലണ്ട്, പെറു, പോളണ്ട് സ്വീഡന്‍, യുകെ തുടങ്ങിയ ഏഴ് രാജ്യങ്ങളിലാണ് ബി.ആര്‍ അംബേദ്കര്‍ ഡൂഡിള്‍ ഗൂഗിള്‍ ഹോം പേജുകളില്‍ ദൃശ്യമാവുക.

1891 ഏപ്രില്‍ 14ന് ഇപ്പോള്‍ മധ്യപ്രദേശിലുള്‍പ്പടുന്ന മൊവിലാണ് (Mhow) ഡോ.ഭീംറാവു അംബേദ്കര്‍ എന്ന ബി.ആര്‍ അംബേദ്കര്‍ ജനിച്ചത്. ഇന്ത്യന്‍ ഭരണ ഘടനയുടെ മുഖ്യ ശില്പിയായ ബി.ആര്‍ അംബേദ്കര്‍   ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യന്‍ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു.

ഒരോ വിശേഷ ദിവസങ്ങളിലും ഓരോ രാജ്യത്തിലെയും പ്രാധാന്യമനുസരിച്ച് ആരാജ്യങ്ങളിലെ ഗൂഗിള്‍ ഹോംപേജില്‍ പ്രത്യേക ഡൂഡിള്‍ പ്രദര്‍ശിപ്പിക്കുന്ന പതിവ് ഗൂഗിളിനുണ്ട്. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിശേഷ ദിവസങ്ങളില്ലാതെ രണ്ടില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ഒരേ ഡൂഡിള്‍ സാധാരണ പ്രദര്‍ശിപ്പിക്കാറില്ല. ബി.ആര്‍ അംബേദ്കറെന്ന മഹത് വ്യക്തിത്വത്തിന്റെ പ്രാധാന്യം തന്നെയാണ് എട്ട് രാജ്യങ്ങളിലായി അംബേദ്കര്‍ ഡൂഡിള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

We use cookies to give you the best possible experience. Learn more