കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ചെങ്കല്‍ ചൂളയും അവിടുത്തെ കലാകാരന്‍മാരും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. സൂര്യ അഭിനയിച്ച ‘അയന്‍’ എന്ന സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ചാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായത്.
ഇപ്പോള്‍ വിജയ്‌യുടെ ‘തെരി’ എന്ന ചിത്രത്തിലെ ഫൈറ്റ്‌സീന്‍ റീക്രിയേറ്റ് ചെയ്താണ് ഇവര്‍ വീണ്ടും കൈയടി നേടുന്നത്. തെരുവില്‍ ഭിക്ഷയെടുക്കുന്ന കുട്ടികളെ ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെടുത്തുന്ന സീനാണ് ഇതിനായി പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
സിനിമയില്‍ കാണിച്ചിരിക്കുന്ന അതേ സീക്വന്‍സുകളാണ് വീഡിയോയിലും ഉള്ളത്. റോഡില്‍ നിന്നുള്ള സംഘട്ടനവും അവസാനം മാസ് ഡയലോഗിന് ശേഷമുള്ള ച്യൂയിംഗം കഴിക്കലും അതുപോലെ തന്നെ ഇവര്‍ ഒരുക്കിയിരിക്കുന്നത്.
‘ക്രിയേറ്റിവിറ്റി അറ്റ് ഇറ്റ്‌സ് പീക്ക്’എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ചെങ്കല്‍ ചൂളയിലെ പിള്ളേര്‍ പൊളിയാണ് എന്നാണ് വീഡിയോ കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.
മുന്‍പും ഇത്തരം വീഡിയോകള്‍ ഇവര്‍ ചെയ്തിരുന്നെങ്കിലും ‘അയനി’ലെ ഡാന്‍സാണ് ഇവരെ ശ്രദ്ധേയരാക്കിയത്. സൂര്യയുടെ പിറന്നാളിന് ട്രിബ്യൂട്ടായാണ് അയനിലെ ‘പള പളക്കറ പകലാ നീ’ എന്ന പാട്ട് റീ ക്രിയേറ്റ് ചെയ്താണ് ഇവര്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്.
അഭി, സ്മിത്ത്, ജോബിന്‍, സിബിന്‍, അജയ്, ജോജി, കാര്‍ത്തിക്, പ്രണവ്, സൂരജ്, പ്രവിത്ത്, അഭിജിത്ത്, നിഖില്‍ എന്നിവരായിരുന്നു ഗാനരംഗത്തില്‍ അഭിനയിച്ചിരുന്നത്.
സൂര്യ തന്നെ ട്വിറ്ററിലൂടെ ഡാന്‍സ് ഷെയര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെ ഈ മിടുക്കന്‍മാരെ തേടി സൂര്യയുടെ ശബ്ദ സന്ദേശവുമെത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Boys from Chenkal Choola recreates fight scene from Theri