| Sunday, 9th August 2015, 4:10 pm

'ആണ്‍ ബെഞ്ചുകള്‍' ഫാറൂഖ് കോളേജ്; ഒരു ഫാറൂഖിയന്റെ അനുഭവക്കുറിപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈയിടെ കോളേജിന്റെ കവാടം കടന്ന് പുറത്തിറങ്ങിയപ്പോള്‍ മുന്നേ നടന്ന നിഴല്‍ എനിക്കു നേരെ തിരിഞ്ഞു നിന്നു ചോദിച്ചു, “ഇത്രയും ദിവസം ഇവിടെ പഠിച്ചിട്ടും ഈ അനീതിക്കെതിരെ ഒരു വാക്കു പോലും മിണ്ടാതെ തിരികെപ്പോകാന്‍ നാണമില്ലേടോ തനിക്ക്?” എന്ന്. കഴിഞ്ഞ ദിവസം വിവിധ മീഡിയയിലായി വന്ന “ആണ്‍ ബെഞ്ചുകളെ”പ്പറ്റിയുള്ള വാര്‍ത്ത കണ്ടപ്പോള്‍ എനിക്കു പറയാനുള്ളത് പറയേണ്ട സമയമായി എന്ന് മനസ് പറയുന്നു.



ഒപ്പീനിയന്‍ | സൂരജ് കെ.ആര്‍


പഠിക്കുന്ന കാലത്ത് കോളേജ് അധികൃതരുടെ അപരിഷ്‌കൃതവും അതിലേറെ യുക്തിരഹിതവുമായ സമീപനങ്ങളോട് പ്രതികരിക്കാനാകാതെ തലതാഴ്ത്തിപ്പിടിച്ച് നടന്ന കുറേ ദിനങ്ങളുണ്ടായിരുന്നു  ഈ ഫാറൂഖിയന്. നന്മകള്‍ ധാരാളമുള്ള ആ കോളേജില്‍ പക്ഷേ ഈ നന്മകളുടെ മുകളില്‍ ചിറകു വിരിച്ചു നിന്നത് കിണറിനകത്തെ തവളകളെപ്പോലെ, ലോകത്തെ ആ കോളേജിന്റെ വട്ടത്തിലേക്കൊതുക്കിയ മാനേജ്‌മെന്റിന്റെയും ചില കപടസദാചാരവാദികളായ അദ്ധ്യാപകരുടെയും അസഹനീയമായ നിയന്ത്രണങ്ങളായിരുന്നു.

വിദ്യാര്‍ത്ഥികളുടെ നന്മയ്ക്കായാണ് എന്ന് പറഞ്ഞ് ഏര്‍പ്പെടുത്തിയ ഈ നിയമങ്ങള്‍ പക്ഷേ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് തലയുയര്‍ത്തിപ്പിടിച്ചു നിന്ന, സാംസ്‌കാരിക രംഗത്തെ മഹാരഥന്മാരായ പലരെയും സംഭാവന ചെയ്ത ഒരു കലാലയം എന്ന സങ്കല്‍പ്പത്തെ തകിടം മറയ്ക്കുന്നവയായിരുന്നു. ഇതിന്റെ ഭാഗമായി വന്ന അനുഭവങ്ങള്‍ വരും ദിനങ്ങളിലെ ക്യാംപസ് ജീവിതത്തെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങി.

ഈയിടെ കോളേജിന്റെ കവാടം കടന്ന് പുറത്തിറങ്ങിയപ്പോള്‍ മുന്നേ നടന്ന നിഴല്‍ എനിക്കു നേരെ തിരിഞ്ഞു നിന്നു ചോദിച്ചു, “ഇത്രയും ദിവസം ഇവിടെ പഠിച്ചിട്ടും ഈ അനീതിക്കെതിരെ ഒരു വാക്കു പോലും മിണ്ടാതെ തിരികെപ്പോകാന്‍ നാണമില്ലേടോ തനിക്ക്?” എന്ന്. കഴിഞ്ഞ ദിവസം വിവിധ മീഡിയയിലായി വന്ന “ആണ്‍ ബെഞ്ചുകളെ”പ്പറ്റിയുള്ള വാര്‍ത്ത കണ്ടപ്പോള്‍ എനിക്കു പറയാനുള്ളത് പറയേണ്ട സമയമായി എന്ന് മനസ് പറയുന്നു.


ഫാറൂഖ് കോളേജ് ഒരു മികച്ച “കോളേജാണ്” എന്നാല്‍ നല്ല “കലാലയമേയല്ല.” ഇതിനെയെല്ലാം മറികടന്ന് കോളേജിനെ സ്‌നേഹിക്കുന്ന ധാരാളം പേരെയും ഫാറൂഖില്‍ കാണാന്‍ കഴിയും. ഈ നിയന്ത്രണങ്ങളോട് വിമുഖത കാണിക്കുന്ന മനുഷ്യത്വം നശിച്ചിട്ടില്ലാത്ത അദ്ധ്യാപകരേയും. എന്നാലും കോളേജിലെ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം, മാനേജ്‌മെന്റിന്റെയും, അവരുടെ അടിയാളന്മാരായി വര്‍ത്തിക്കുന്ന അദ്ധ്യാപകരുടെയും മാനസിക പീഡനങ്ങള്‍ സഹിക്കുന്നവരാണ്.


ആദ്യമേ പറയട്ടെ, ഫാറൂഖ് കോളേജ് ഒരു മികച്ച “കോളേജാണ്” എന്നാല്‍ നല്ല “കലാലയമേയല്ല.” ഇതിനെയെല്ലാം മറികടന്ന് കോളേജിനെ സ്‌നേഹിക്കുന്ന ധാരാളം പേരെയും ഫാറൂഖില്‍ കാണാന്‍ കഴിയും. ഈ നിയന്ത്രണങ്ങളോട് വിമുഖത കാണിക്കുന്ന മനുഷ്യത്വം നശിച്ചിട്ടില്ലാത്ത അദ്ധ്യാപകരേയും. എന്നാലും കോളേജിലെ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം, മാനേജ്‌മെന്റിന്റെയും, അവരുടെ അടിയാളന്മാരായി വര്‍ത്തിക്കുന്ന അദ്ധ്യാപകരുടെയും മാനസിക പീഡനങ്ങള്‍ സഹിക്കുന്നവരാണ്.

ഇനിയും ഒരു പരീക്ഷ കൂടി ആ കോളേജിന്റെ കടമായി എനിക്ക് ബാക്കി കിടക്കുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ ഒരു പക്ഷേ അതെഴുതാനുള്ള എന്റെ നീലമഷിപ്പേനയുടെ തണ്ടൊടിക്കാന്‍ തക്ക കഴിവുള്ളവയായിരിക്കും. എങ്കിലും ആ പരീക്ഷ കൂടി എഴുതി സ്വതന്ത്രനാകുന്ന നാളില്‍ മാത്രം ഈ ലേഖനത്തിനായി പേന ചലിപ്പിച്ചാല്‍ ഞാനൊരു ഭീരുവാണെന്നതിന് മറ്റെന്തു വേണം തെളിവായി. അതിനാല്‍ കോളേജ് മാനേജ്‌മെന്റിന്റെ നടപടികളേക്കാള്‍, എനിക്കു നേരെ തിരിഞ്ഞു നില്‍ക്കുന്ന സ്വന്തം നിഴലിനെ ഞാന്‍ ഭയപ്പെടുന്നു. ആ സ്വത്വ ഭയത്താല്‍ കുറിക്കട്ടെ രണ്ട് വര്‍ഷം കണ്‍മുന്നില്‍ നിന്ന് എന്നെ നോക്കി പല്ലിളിച്ച ചില അനുഭവങ്ങളെ.

1. കാന്റീനും, കാന്റീനിലെ ചേട്ടനുമെല്ലാം ഏതൊരു കോളേജിന്റെയും താളത്തിന്റെ ഭാഗമാണ്. ഒരുമിച്ചിരുന്ന്, മണിക്കൂറുകളുടെ കാത്തിരിപ്പാല്‍ ആറിപ്പോയ ചായക്കപ്പുകള്‍ ചുണ്ടോട് ചേര്‍ക്കുമ്പോള്‍ അവയ്ക്ക് സൗഹൃദത്തിന്റെ മണമാണ്. എന്നാല്‍ ഫാറൂഖിന്റെ കാന്റീനില്‍ “ഹോമോസെക്ഷ്വല്‍” സൗഹൃദങ്ങള്‍ മാത്രമാണ് അനുവദനീയം. കാന്റീനിന്റെ ക്യാഷ് കൗണ്ടര്‍ വരെ പെണ്‍ സുഹൃത്തുമായി ഒരുമിച്ച് പോയ എനിക്ക്, ആണിന്റെയും പെണ്ണിന്റെയും ഇരിപ്പിടങ്ങള്‍ ബ്രൗണ്‍ നിറത്തിലുള്ള ബോര്‍ഡിനാല്‍ വിഭജിച്ചതു കണ്ടപ്പോള്‍ ആ തേയിലശാലയെ മനസില്‍ നിന്നും പറിച്ചു കളയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അടുത്തപേജില്‍ തുടരുന്നു


കേക്കില്‍ കുളിച്ച് നില്‍ക്കുന്ന കൂട്ടുകാരന്റെ ഫോട്ടോയുമെടുത്ത് ആ “അദ്ധ്യാപകന്‍” ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെപ്പോലെ അത് പ്രിന്‍സിപ്പാളെ കാണിക്കാനായി ഓഫീസ് പടികള്‍ ഓടിക്കയറുന്നതും കണ്ടു. അച്ചടക്ക ലംഘനത്തിന് കോര്‍ട്ട് മാര്‍ഷല്‍ പ്രതീക്ഷിച്ചു നിന്നു ആ സുഹൃത്ത്. താനും കോളേജില്‍ പഠിച്ചതാണ് എന്ന അനുഭവ പരിചയം വച്ചോ പിന്നെ “ഒരു മൂഡില്ലാത്തത്” കൊണ്ടോ എന്തോ എന്നറിയില്ല, പ്രിന്‍സിപ്പാള്‍ ഒരു കൊച്ചു വാണിങ്ങില്‍ ആ സംഭവത്തെ അങ്ങൊതുക്കി.


2. കോളേജ് എന്നാല്‍ ആഘോഷം കൂടിയാണ്. സുഹൃത്തിന്റെ ജന്മദിനം തൊട്ട് പരീക്ഷയില്‍ തോറ്റ് സപ്ലിയടിക്കുന്നതു വരെ ആഘോഷിക്കുന്ന കാലം. എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഫാറൂഖില്‍. അങ്ങനെ ഒരു സുഹൃത്തിന്റെ ഭൂജാത ദിനത്തിന്റെ ആണ്ടാഘോഷത്തിനായി ഞങ്ങളൊരു കേക്ക് വാങ്ങി. വെള്ള നിറത്തില്‍ ക്രീം പരന്ന കേക്കിന്‍ കഷണങ്ങള്‍ വായിലേക്കല്ല, സുഹൃത്തിന്റെ 23 വര്‍ഷം ലോകത്തോട് മല്ലിട്ടു നിന്ന തലയിലേക്കാണ് കൂടുതല്‍ വന്നു വീണത്.

അതു കഴുകാനായി പുറത്തിറങ്ങിയ അവന്റെ നേര്‍ക്ക് ഏഷ്യാനെറ്റിന്റെ ക്യാമറാമാനെപ്പോലെ മൊബൈല്‍ ഫോണ്‍ ക്യാമറയുമായി ദാ ഓടി വരുന്നു കണ്ണട വച്ച് സ്ഥാനം കൊണ്ട് അദ്ധ്യാപകന്‍ എന്ന് വിളിക്കപ്പെടുന്ന ഒരാള്‍. ആരോ പിന്നില്‍ നിന്നും അടക്കം പറയുന്നത് കേട്ടു, മൂപ്പര്‍ കോളേജ് “സദാചാര കമ്മിറ്റിയുടെ” ബോര്‍ഡ് മെമ്പേഴ്‌സില്‍ ഒരാളാണത്രേ!

കേക്കില്‍ കുളിച്ച് നില്‍ക്കുന്ന കൂട്ടുകാരന്റെ ഫോട്ടോയുമെടുത്ത് ആ “അദ്ധ്യാപകന്‍” ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെപ്പോലെ അത് പ്രിന്‍സിപ്പാളെ കാണിക്കാനായി ഓഫീസ് പടികള്‍ ഓടിക്കയറുന്നതും കണ്ടു. അച്ചടക്ക ലംഘനത്തിന് കോര്‍ട്ട് മാര്‍ഷല്‍ പ്രതീക്ഷിച്ചു നിന്നു ആ സുഹൃത്ത്. താനും കോളേജില്‍ പഠിച്ചതാണ് എന്ന അനുഭവ പരിചയം വച്ചോ പിന്നെ “ഒരു മൂഡില്ലാത്തത്” കൊണ്ടോ എന്തോ എന്നറിയില്ല, പ്രിന്‍സിപ്പാള്‍ ഒരു കൊച്ചു വാണിങ്ങില്‍ ആ സംഭവത്തെ അങ്ങൊതുക്കി. “അച്ചടക്ക ലംഘനത്തിന്റെ” മണം പിടിക്കാനായി ഈ അദ്ധ്യാപകന്‍ ഇപ്പോഴും തന്റെ ടച്ച് ഫോണുമായി ക്യാമ്പസില്‍ വെറിപൂണ്ടു നടക്കുന്നത് കാണാം.


ക്യാമറ ക്രെയിനില്‍ കോളേജിന്റെ അംബരചുബിയായ കെട്ടിടത്തിന്റെ ദൃശ്യത്തില്‍ നിന്നും താഴ്ന്നു വരുമ്പോള്‍ മീഡിയം ഷോട്ടില്‍ ഞാനും എന്റെ പെണ്‍സുഹൃത്തും. ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈലുകളുടെ വിസ്‌ഫോടന ശേഷിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലാത്തിനാല്‍, നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ചുമ്മാ സമയത്തെ തൂക്കുകയറില്‍ കോര്‍ക്കുകയാണ് ഞങ്ങള്‍.


3. സീന്‍ 1.

ക്യാമറ ക്രെയിനില്‍ കോളേജിന്റെ അംബരചുബിയായ കെട്ടിടത്തിന്റെ ദൃശ്യത്തില്‍ നിന്നും താഴ്ന്നു വരുമ്പോള്‍ മീഡിയം ഷോട്ടില്‍ ഞാനും എന്റെ പെണ്‍സുഹൃത്തും. ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈലുകളുടെ വിസ്‌ഫോടന ശേഷിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലാത്തിനാല്‍, നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ചുമ്മാ സമയത്തെ തൂക്കുകയറില്‍ കോര്‍ക്കുകയാണ് ഞങ്ങള്‍.

അടുത്ത ഒരു കട്ട് ഷോട്ടില്‍ ദാ വരുന്നു കറുത്ത പാന്റും നീല ഷര്‍ട്ടുമിട്ടൊരു സെക്യൂരിറ്റി ജീവനക്കാരന്‍. പതിയെ അടുത്ത് വന്ന അയാള്‍ ഡയലാഗ് ഉരുവിടുന്നു : അധികം ഇവിടെ നിന്ന് സംസാരിക്കണ്ട. ഓഫീസില്‍ നിന്ന് നോക്കിയാല്‍ നിങ്ങളെ കാണാം. (ആണും പെണ്ണും സംസാരിക്കരുത് എന്ന ധ്വനി)

ഇനിയും അവിടെ നിന്ന് സംസാരിച്ചാല്‍ ആ സെക്യൂരിറ്റിക്കാരന് ഡിസ്മിസലും ഞങ്ങള്‍ക്ക് സസ്‌പെന്‍ഷനും കിട്ടും എന്നുറപ്പുള്ളതിനാല്‍ ഞാന്‍ പതിയെ സലാം പറഞ്ഞ് മാനാഞ്ചിറയ്ക്കുള്ള പച്ച സിറ്റി ബസിനടുത്തേക്ക് നടക്കുമ്പോള്‍, കട്ട്!

അടുത്തപേജില്‍ തുടരുന്നു


പണ്ട് ലിംഗവിവേചനവും സ്ത്രീകളുടെ അവകാശ നിഷേധവും കൊടുമ്പിരിക്കൊണ്ട നാളുകളില്‍, കേരളത്തിലെ നാടക വേദികളില്‍ സ്ത്രീകളെ കയറ്റാന്‍ വയ്യാത്തതിനാല്‍ ആണുങ്ങള്‍ തന്നെ സ്ത്രീ വേഷം കെട്ടി അഭിനയിക്കുന്നതായി കേട്ടിട്ടുണ്ട്. ഈ കോളേജില്‍ എങ്ങനെയാണെന്നറിയില്ല. നിയമസംഹിതയുടെ വിശദാംശങ്ങള്‍ കേട്ടപ്പോള്‍ തന്നെ ആര്‍ട്‌സ് ഡേയെ ഞാന്‍ മനസിന്റെ വേദിയില്‍ നിന്നും പുറത്ത് ചാടിച്ചതിനാല്‍ ആ പൂര്‍വ്വകാലത്തിന്റെ പുനരാവിഷ്‌കാര ദര്‍ശനം സിദ്ധിക്കാനുള്ള ഭാഗ്യം ഈയുള്ളവന് കൈവന്നില്ല.


4. ഇനി കേട്ടു കേഴ്‌വി മാത്രമുള്ളൊരു സംഭവത്തെപ്പറ്റി.

ആര്‍ട്‌സ് ഡേ എന്നാല്‍ കോളേജിന്റെ ഉത്സവം. ഈ ഉത്സവത്തിന്റെ ആനയും അമ്പാരിയുമെല്ലാം നമ്മള്‍ തന്നെ. എന്നാല്‍ ഫാറൂഖിലെ ആര്‍ട്‌സ് ഡേയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മത്സരം ഏതായാലും ഒരേ സ്റ്റേജില്‍ ആണും പെണ്ണും കയറിയാല്‍, മുന്നറിയിപ്പൊന്നും കൂടാതെ പരിപാടി അവസാനിപ്പിക്കാനുള്ള അവകാശം കോളേജ് മാനേജ്‌മെന്റില്‍ നിക്ഷിപ്തമാണ്.

പണ്ട് ലിംഗവിവേചനവും സ്ത്രീകളുടെ അവകാശ നിഷേധവും കൊടുമ്പിരിക്കൊണ്ട നാളുകളില്‍, കേരളത്തിലെ നാടക വേദികളില്‍ സ്ത്രീകളെ കയറ്റാന്‍ വയ്യാത്തതിനാല്‍ ആണുങ്ങള്‍ തന്നെ സ്ത്രീ വേഷം കെട്ടി അഭിനയിക്കുന്നതായി കേട്ടിട്ടുണ്ട്. ഈ കോളേജില്‍ എങ്ങനെയാണെന്നറിയില്ല. നിയമസംഹിതയുടെ വിശദാംശങ്ങള്‍ കേട്ടപ്പോള്‍ തന്നെ ആര്‍ട്‌സ് ഡേയെ ഞാന്‍ മനസിന്റെ വേദിയില്‍ നിന്നും പുറത്ത് ചാടിച്ചതിനാല്‍ ആ പൂര്‍വ്വകാലത്തിന്റെ പുനരാവിഷ്‌കാര ദര്‍ശനം സിദ്ധിക്കാനുള്ള ഭാഗ്യം ഈയുള്ളവന് കൈവന്നില്ല.

5. ഇനി പറയുന്നത് രണ്ടും അദ്ധ്യാപകര്‍ക്കുണ്ടായ അനുഭവങ്ങളാണ്. കപടസദാചാരത്തിന്റെ മുഖം മൂടിയില്ലാത്ത, “സീനിയേഴ്‌സ്” എന്ന സിനിമയില്‍ പറയുന്ന പോലെ “അദ്ധ്യാപകന്‍” എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ തോന്നിയിട്ടുള്ള രണ്ടുപേര്‍ പങ്കുവച്ചതാണിക്കഥകള്‍.

കഥ ഒന്ന്.
പുരോഗമന ചിന്തയുടെ കവാടങ്ങള്‍ താണ്ടിയ ഈ അദ്ധ്യാപകന്‍ ഫാറൂഖ് കോളേജില്‍ ചേര്‍ന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. കോളേജില്‍ പരീക്ഷ നടക്കുന്നു. പെട്ടെന്ന് ഒരു പെണ്‍കുട്ടി തലകറങ്ങി വീണു. ചെറുപ്പക്കാരാനായ ഈ അദ്ധ്യാപകന്‍ ഓടിച്ചെന്ന് കുട്ടിയെ എടുത്തു. ഉടന്‍, “അരുത്” എന്ന സീനിയര്‍ അദ്ധ്യാപകന്റെ ഒരുഗ്രശാസനത്താല്‍ അദ്ദേഹത്തിന് സഹായത്തിനായി നീട്ടിയ തന്റെ കൈകള്‍ പിന്‍വലിക്കേണ്ടി വന്നു. പെണ്‍കുട്ടിയെ തൊടാന്‍ ലേഡി ടീച്ചര്‍ വരണമത്രെ.


ഇപ്പറഞ്ഞതിന്റെയെല്ലാം ബാക്കി പത്രമായി ഒരു പക്ഷേ കോളേജിലെ ഹിറ്റ്‌ലര്‍മാരുടെ ബൂട്ടിന്റെ ശബ്ദങ്ങള്‍ എന്നെത്തേടി വന്നേക്കാം. സസ്‌പെന്‍ഷന്റെയോ ഡിസ്മിസലിന്റെയോ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് ഞാനും നയിക്കപ്പെട്ടേക്കാം. എന്നാലും എല്ലാം സഹിച്ച് എനിക്കു മുമ്പേ പടിയിറങ്ങിയവര്‍ക്ക് വേണ്ടി, പലതും സഹിച്ച് ഇപ്പോഴും ഈ “കലാലയ ദിനങ്ങള്‍” തള്ളി നീക്കുന്നവര്‍ക്ക് വേണ്ടി, ഇത്രയെങ്കിലും പറയാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍ വിളിച്ചു കൊള്ളട്ടെ, “ഇന്‍ക്വിലാബ് സിന്ദാബാദ്..!”


കഥ രണ്ട്.
ഒരേ ഡിപ്പാര്‍ട്ട്‌മെന്റിലാണ് സഹപാഠികളായിരുന്ന ഈ ടീച്ചര്‍മാര്‍ പഠിപ്പിക്കുന്നത്. ഒരാള്‍ പുരുഷന്‍ മറ്റേയാള്‍ സ്ത്രീ. രണ്ടു പേരും ചെറുപ്പം. ഒരു ദിവസം പുറത്തു നിന്നും ഉച്ചഭക്ഷണം കഴിഞ്ഞ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തിരികെ നടക്കുകയാണ് ഇവര്‍. ഇടയ്‌ക്കെപ്പോഴേ തിരിഞ്ഞു നോക്കിയപ്പോള്‍ കോളേജിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ തങ്ങളെ പിന്തുടരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞതിങ്ങനെ, “നിങ്ങളെക്കണ്ടപ്പോള്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളാണെന്നാണ് കരുതിയത്. ക്യാമ്പസില്‍ ആണും പെണ്ണും ഒരുമിച്ച് നടക്കുന്നത് കണ്ടാല്‍ ഫോളോ ചെയ്യണമെന്നും പറയുന്നത് ശ്രദ്ധിക്കണമെന്നും മാനേജ്‌നെന്റിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.”

6. കോളേജിലെ പെണ്‍കുട്ടികളുടെ കാര്യമാണ് ഏറെ കഷ്ടം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത് ശാരീരിക പീഡനങ്ങളില്ല എന്നതൊഴിച്ചാല്‍ ആന്‍ഡമാനിലെ ജയിലിന് സമാനമാണത്രെ ഹോസ്റ്റലുകള്‍.

ഇപ്പറഞ്ഞതിന്റെയെല്ലാം ബാക്കി പത്രമായി ഒരു പക്ഷേ കോളേജിലെ ഹിറ്റ്‌ലര്‍മാരുടെ ബൂട്ടിന്റെ ശബ്ദങ്ങള്‍ എന്നെത്തേടി വന്നേക്കാം. സസ്‌പെന്‍ഷന്റെയോ ഡിസ്മിസലിന്റെയോ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് ഞാനും നയിക്കപ്പെട്ടേക്കാം. എന്നാലും എല്ലാം സഹിച്ച് എനിക്കു മുമ്പേ പടിയിറങ്ങിയവര്‍ക്ക് വേണ്ടി, പലതും സഹിച്ച് ഇപ്പോഴും ഈ “കലാലയ ദിനങ്ങള്‍” തള്ളി നീക്കുന്നവര്‍ക്ക് വേണ്ടി, ഇത്രയെങ്കിലും പറയാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍ വിളിച്ചു കൊള്ളട്ടെ, “ഇന്‍ക്വിലാബ് സിന്ദാബാദ്..!”(“അറബിക്കഥ”യെന്ന ചിത്രത്തിലെ ബാത്ത്‌റൂമില്‍ നിന്നും മുദ്രാവാക്യം വിളിക്കുന്ന ക്യൂബാ മുകുന്ദന്‍. jpg)

We use cookies to give you the best possible experience. Learn more