| Monday, 27th December 2021, 12:07 pm

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും: മന്ത്രി വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി.

ബോയ്സ്, ഗേള്‍സ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ മാറ്റി മിക്സഡ് സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അതാത് സ്‌കൂളുകളിലെ പി.ടി.എ തീരുമാനമെടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു. പി.ടി.എ തീരുമാന പ്രകാരം മിക്സഡ് സ്‌കൂളിന് അംഗീകാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടെന്നും എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Boys and girls will be encouraged to study together: Minister V. Shivankutty

We use cookies to give you the best possible experience. Learn more