| Sunday, 1st September 2019, 8:58 pm

റെഡ് ലേബലിനെതിരെ സംഘപരിവാറിന്റെ ബഹിഷ്‌ക്കരണ ക്യാമ്പയിന്‍; ക്യാമ്പയിന്‍ ഒരു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ പരസ്യത്തെ മുന്‍നിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്നത്തെ കാലത്ത് ഒരു ബ്രാന്‍ഡ് വിപണനം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് പരസ്യങ്ങള്‍. എന്നാല്‍ ഒരു പരസ്യം ചെയ്ത് വെട്ടിലായിരിക്കുകയാണ് തേയില ബ്രാന്‍ഡായ റെഡ് ലേബല്‍. കഴിഞ്ഞ വര്‍ഷം ഗണേഷ് ചതുര്‍ഥിയോടനുബന്ധിച്ചിറങ്ങിയ പരസ്യം ഹിന്ദുത്വത്തെ അപമാനിച്ചെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍. റെഡ് ലേബലിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിനും ആരംഭിച്ചു കഴിഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 സെപ്തംബറിലാണ് പരസ്യം പുറത്തിറങ്ങിയത്. ഗണേഷ് ചതുര്‍ത്തിയോടനുബന്ധിച്ച് ഒരാള്‍ ആദ്യമായി ഗണപതി വിഗ്രഹം വാങ്ങാനെത്തുന്നതാണ് പരസ്യം. വിഗ്രഹം തിരയുന്നതിനിടയില്‍ കടയുടമ ഒരു അഹിന്ദുമാണെന്ന് മനസ്സിലായപ്പോള്‍ വിഗ്രഹം വാങ്ങാതെ മടങ്ങാനൊരുങ്ങിയ യുവാവിന് കടയുടമ റെഡ്‌ലേബലിന്റെ തേയിലയില്‍ ഉണ്ടാക്കിയ ചായ നല്‍കുകയായിരുന്നു. ഇരുവരുടെയും ചായ സംഭാഷണത്തിനിടയില്‍
എന്തുകൊണ്ട് ഈ തൊഴില്‍ തെരഞ്ഞെടുത്തു എന്ന ചോദിക്കുമ്പോള്‍ ഇതും ഒരു ആരാധനയാണെന്ന് കടയുടമ പറയുകയും തുടര്‍ന്ന് ഗണേശ വിഗ്രഹം വാങ്ങാന്‍ യുവാവ് തയ്യാറാവുന്നതുമാണ് പരസ്യം. ഇത് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് പരസ്യത്തിന്റെ അവസാനം എഴുതിയിട്ടുമുണ്ട്.

പരസ്യം ഇറങ്ങി ഒരു വര്‍ഷം തികയുന്ന സമയത്താണ് ഇതിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയില്‍ ആരംഭിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരസ്യം ഹിന്ദുക്കളെ അപമാനിച്ചെന്ന് കാണിച്ച് നിരവധി പേരാണ് ബോയ്‌കോട്ട് റെഡ് ലാബല്‍ ക്യാമ്പയിനുമായി രംഗത്തെത്തിയത്. റെഡ്‌ലാബല്‍ മാത്രമല്ല, മുഴുവന്‍ എച്ച്.യു എല്‍ ഉല്‍പ്പന്നങ്ങളും ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യവുമായാണ് ആളുകള്‍ രംഗത്തെത്തുന്നത്.

അവര്‍ ഇതിലൂടെ അവരുടെ ഏകപക്ഷീയമായ അജണ്ട നടപ്പാക്കുകയാണെന്നും എല്ലായ്‌പ്പോഴും ഹിന്ദുക്കളെ മോശമായി കാണുകയും ചെയ്യുന്നുവെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more